സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റ് ഗ്ലൗസുകളും മാസ്‌കും വിതരണം ചെയ്തു

സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റ് ഗ്ലൗസുകളും മാസ്‌കും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: സ്‌നേഹ സേവനം ഗ്ലോബൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിൽ മാസ്‌കും ഗ്ലൗസുകളും വിതരണം ചെയ്തു.

മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ 600 സർജിക്കൽ ഗ്ലൗസും, 300 ഫെയ്‌സ് മാസ്‌കുകളുമാണ് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കും നഗരസഭ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് മാസ്‌കുകൾ നൽകിയത്.

ട്രസ്റ്റ് പ്രസിഡന്റ് പി.ബി ബാലു, കുട്ടികളുടെ ആശുപത്രി ആർ.എം.ഒ ഡോ.കെ.പി ജയപ്രകാശ്, ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ.ശാന്താറാം റോയി തോളൂർ എന്നിവർ പങ്കെടുത്തു.