play-sharp-fill
നാല് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്വർണ്ണമാല വിറ്റ വാഷിങ് മെഷീനുള്ളിൽ കണ്ടെത്തി; സ്വർണ്ണമാല  കിട്ടിയത്   സർവ്വീസ് സെന്റർ ജീവനക്കാരന്

നാല് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്വർണ്ണമാല വിറ്റ വാഷിങ് മെഷീനുള്ളിൽ കണ്ടെത്തി; സ്വർണ്ണമാല കിട്ടിയത് സർവ്വീസ് സെന്റർ ജീവനക്കാരന്

 

സ്വന്തം ലേഖകൻ

ചാലക്കുടി : നാല് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്വർണ്ണമാല വിറ്റ വാഷിങ് മെഷീനുള്ളിൽ കണ്ടെത്തി. സ്വർണ്ണമാല കിട്ടിയത് സർവ്വീസ് സെന്റർ ജീവനക്കാരന്. കൊരട്ടി കാതിക്കുടം ജംഗ്ഷനിലുള്ള കൂൾ ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ അന്നമനട കല്ലൂർ സ്വദേശി അനിൽ തോമസാണ് വാഷിങ് മെഷീന് ഉടമയെ കണ്ടെത്തി സ്വർണ്ണമാല തിരിച്ചേൽപ്പിച്ചത് .


ചെറുവാളൂർ ശ്രീവിലാസത്തിൽ അജിത് കുമാറിന്റെതായിരുന്നു മാല. നാലുവർഷം മുമ്പാണ് മാല കാണാതായത്. അജിത്തും ഭാര്യ സുജിതയും ഒരു പാടു തിരഞ്ഞെങ്കിലും മാല കിട്ടിയിരുന്നില്ല. അതിനിടെയാണ് വീട്ടിലെ കാലപ്പഴക്കം ചെന്ന വാഷിങ് മെഷീൻ ഇരുവരും വിറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഷിങ് മെഷീൻ പരിശോധിക്കുന്നതിനിടെ അനിൽ മെഷീനിലെ അഴുക്കുവെള്ളം പോകുവാനുള്ള പൈപ്പിലാണ് മാല കണ്ടത്. മൂന്നു പവൻ തൂക്കം വരുന്നതാണ് മാല. സ്വർണ്ണമാല കിട്ടിയതോടെ അനിൽ തോമസ് ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തി കൈമാറുകയായിരുന്നു.ജീവനക്കാരന്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു.