മുടി ഇനി മിന്നിത്തിളങ്ങും; ഗ്ലാസ് ഹെയര്‍ ലുക്ക് വീട്ടില്‍ തന്നെ ചെയ്യാം

Spread the love

സെലിബ്രിറ്റുകളുടെ മുടിയുടെ തിളക്കം കണ്ട് നമ്മള്‍ വലിയ വില കൊടുത്ത് അതേ ഉല്‍പ്പന്നങ്ങള്‍ വാങ്ങി പ്രയോഗിക്കും. എന്നാല്‍ ആ കണ്ട ഗ്ലാസ് ഹെയർ ടെക്സ്ചര്‍ നമ്മള്‍ക്ക് കിട്ടാറില്ല. എന്നാല്‍ മുടിക്ക് ഗ്ലാസ് ഹെയര്‍ ടെക്സ്ചര്‍ കിട്ടാന്‍ ഷാമ്ബു മാത്രം ഉപയോഗിച്ചിട്ടു കാര്യമില്ല, അതിന് ചില ടെക്നിക്കുകള്‍ ഉണ്ട്.

ചുളിവുകളില്ലാതെ മിന്നിതിളങ്ങുന്ന സോഫ്റ്റ് ഫിനിഷിങ് ഉള്ള സ്ട്രെറ്റ് ഹെയര്‍ ആണ് ഗ്ലാസ് ഹെയർ ലുക്ക് (Glass Hair Look). ജപ്പാനിലും കൊറിയയിലും ട്രെന്‍ഡായ ഗ്ലാസ് ഹെയര്‍ ലുക്ക് ഇന്ന് ജെന്‍ സിക്കാര്‍ക്കിടയിലും വൈറലാണ്. വെറും ആറ് സിംപിള്‍ സ്റ്റെപ്പുകളിലൂടെ വീട്ടില്‍ തന്നെ ഗ്ലാസ് ഹെയർ ലുക്ക് ചെയ്തെടുക്കാം.

ഹെയർ കട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരു സിംഗിള്‍ ലെയർ ഹെയർകട്ട് നടത്തുക എന്നതാണ് ആദ്യ ഘട്ടം. മുടിയുടെ നീളം ഗ്ലാസ് ഗ്ലാസ് ഹെയർ ടെക്സ്ചറിനെ ബാധിക്കില്ല.

 

ഹെയർ വാഷ്

 

ഹെയർ കട്ടിന് ശേഷം, മുടി ഒരു സ്മൂത്തനിങ് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച്‌ നല്ല വൃത്തിയായി കഴുകുക. ഇത് മുടി ചുരുളുന്നത് നിയന്ത്രിക്കുകയും മുടിക്ക് തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ ഹെയർ മാസ്ക് ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇത് മുടിയുടെ ജലാംശം ലോക്ക് ചെയ്യാൻ സഹായിക്കുകയും മുടിയെ കൂടുതല്‍ മിനുസമുള്ളതാക്കുകയും ചെയ്യുന്നു.

 

ഹീറ്റ് പ്രൊട്ടക്‌ട് സ്പ്രേ

 

സ്റ്റൈലിങ് പ്രോസസിന് മുൻപ് ഹീറ്റ് പ്രൊട്ടക്‌ട് സ്പ്രേ പ്രയോഗിക്കുക. ഇത് മുടിയില്‍ അധികം ചൂടേല്‍ക്കാതെയും പരിക്കുപറ്റാതെയും സഹായിക്കും.

 

ബ്ലോ ഡ്രൈയിങ്

 

ഗ്ലാസ് ഹെയർ സ്റ്റൈലിങ്ങിന്റെ ഏറ്റവും പ്രധാന ഘട്ടം മുടി ബ്ലോ-ഡ്രൈ ചെയ്യുക എന്നതാണ്. മുടി കെട്ടുപിണഞ്ഞു കിടക്കുന്നില്ലെന്ന് ഒരു ബ്രഷ് ഉപയോഗിച്ച്‌ ഉറപ്പാക്കുക. മാത്രമല്ല, മുടി സ്റ്റൈല്‍ ചെയ്യുമ്ബോള്‍ ഡ്രൈയിങ് നോസല്‍ താഴേക്ക് വയ്ക്കാൻ ഓർമിക്കുക. ഇത് ക്യൂട്ടിക്കിള്‍ പരത്താൻ സഹായിക്കുന്നു.

സ്ട്രെയ്റ്റനര്‍

 

ബ്ലോ ഡ്രൈയിങ് ചെയ്താല്‍ പൂർണമായ ലുക്ക് കിട്ടണമെന്നില്ല, പൊടിയും അഴുക്കും മലിനീകരണവും ഈർപവുമെല്ലാം ബ്ലോ-ഡ്രൈയിങ്ങിന്റെ ലുക്ക് നഷ്ടമാക്കിയേക്കാം. മുടി ബ്ലോഡ്രൈ ചെയ്തു മുടി നന്നായി ഉണങ്ങി കഴിഞ്ഞാല്‍ മുടി ചെറിയ ഭാഗങ്ങളായി തിരിച്ചു മുടി അയണ്‍ അഥവാ ഒരു സ്ട്രെയ്റ്റനര്‍ ഉപയോഗിച്ച്‌ സ്ട്രെയ്റ്റ് ചെയ്തെടുക്കാം. മുടിക്ക് കൂടുതല്‍ തിളക്കമുള്ളതാക്കാൻ സ്ട്രെയ്റ്റ് ചെയ്യുന്നതിനിടെ ഒരു സില്‍ക്ക് തുണി ഉപയോഗിക്കുന്നത് നല്ലത്.

ടച്ച്‌-അപ്പ്

 

ലൈറ്റ് ആയ ഒരു സെറം, ഷൈൻ സ്പ്രേ അല്ലെങ്കില്‍ ഫിനിഷിങ് ഓയില്‍ അവസാന ടച്ച്‌ അപ്പിന് മുടില്‍ പ്രയോഗിക്കുന്നത് മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. ഒരു ആന്റി-ഹ്യുമിഡിറ്റി സ്പ്രേ ഉപയോഗിക്കുന്നത് നിങ്ങളുടെ ഗ്ലാസ് ലുക്ക് മികച്ചതാക്കാം.