
ഗ്ലാസ് പാലത്തിലൂടെ നടക്കാന്‍ ഇനി ചൈനയിലൊന്നും പോകേണ്ട; മലയാളികള്‍ക്ക് ഓണസമ്മാനം ഒരുക്കി വാഗമൺ…
സ്വന്തം ലേഖകൻ
ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളിലേതു പോലുള്ള ഗ്ലാസ്സ് പാലത്തില്‍ കയറാൻ ഇനി വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയാല്‍ മതി.വാഗമണ്‍ സൂയിസൈഡ് പോയിൻറിലെ മലമുകളില്‍ നിന്നും മുൻപോട്ട് നടന്ന് താഴേക്കു നോക്കിയാല്‍ കാണാവുന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്ന് ചങ്കിടിപ്പോടെ ആസ്വദിക്കാം.ഇന്ന് മുതല്‍ വാഗമണ്ണിലെത്തുന്നവര്‍ക്ക് പാലത്തില്‍ കയറാം.
വാഗമണ്ണിലെ ആഴമേറിയ താഴ്വരക്കു മുകളിലൂടെ ഗ്ലാസുകള്‍ പ്ലാറ്റ് ഫോമാക്കി നിര്‍മിച്ച പാലത്തിലൂടെയാണ് സാഹസിക നടത്തം.അല്‍പ്പം ധൈര്യമുണ്ടെങ്കില്‍ ഇനി ആര്‍ക്കും ഇത് ആസ്വദിക്കാം.150 അടിയിലധികം താഴ്ചയിലുള്ള കാഴ്ചകള്‍ മുകളില്‍ നിന്ന് കാണാം.120 അടി നീളമുള്ള പാലത്തിന് മൂന്നു കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.ഒരു തൂണില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിര്‍മ്മാണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത അഞ്ചു പാളികളുള്ള പൊട്ടത്തകരാത്ത പ്രത്യേക തരം ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.ക്യാപ്ച്ചര്‍ ഡെയ്സ് എന്ന കമ്ബനിയാണിത് നിര്‍മ്മിച്ചത്. ഇടുക്കി ജില്ലടൂറിസം പ്രൊമോഷൻ കൗണ്‍സിലും പെരുമ്ബാവൂര്‍ ഭാരത് മാതാ വെഞ്ചേഴ്സും ചേര്‍ന്ന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലാണിത് സ്ഥാപിച്ചിരിക്കുന്നത്.500 രൂപയാണ് പ്രവേശന ഫീസ്.