video
play-sharp-fill

ജലവൈദ്യുത പദ്ധതി തകര്‍ക്കാന്‍ മഞ്ഞുതടാകത്തില്‍ സ്‌ഫോടനം നടത്തിയതോ?; അട്ടിമറി സാധ്യത തള്ളാതെ വിദഗ്ധര്‍; ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജലവൈദ്യുത പദ്ധതി തകര്‍ക്കാന്‍ മഞ്ഞുതടാകത്തില്‍ സ്‌ഫോടനം നടത്തിയതോ?; അട്ടിമറി സാധ്യത തള്ളാതെ വിദഗ്ധര്‍; ഉത്തരാഖണ്ഡ് മഞ്ഞ്മല ദുരന്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Spread the love

സ്വന്തം ലേഖകന്‍

ജോഷിമഠ്: രാജ്യത്തെ നടുക്കിയ മഞ്ഞുമല ദുരന്തത്തില്‍ പ്രതിരോധ ഗവേഷണരംഗത്തെ വിദഗ്ധര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. മഞ്ഞ്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത ദുരന്തമാണിത്. വര്‍ഷകാലത്താണ് സാധാരണ ഇത്തരം അപകടങ്ങള്‍ നടക്കാറുള്ളത്.

അപ്രതീക്ഷിത പ്രളയത്തില്‍ റേനി ഗ്രാമത്തിലെ ഋഷിഗംഗ ജലവൈദ്യുത പദ്ധതിക്കു കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിശ്ചിത അകലത്തില്‍ നിന്ന് മഞ്ഞുതടാകം പൊട്ടിച്ചുവിടാനുള്ള സ്‌ഫോടനം നടത്തിയതാണോ എന്നും പരിശോധിക്കുന്നുണ്ട്. മലമുകളില്‍ ലഭ്യമായ മഞ്ഞുതടാകങ്ങളെ ശത്രുവിനെതിരെ പ്രയോഗിക്കുന്ന സേനകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ മഞ്ഞുമലകള്‍ക്കിടയില്‍ രൂപംകൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണിതെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ നല്‍കുന്നത്. മൈനസ് 20 ഡിഗ്രിയില്‍ പ്രദേശമാകെ മഞ്ഞുമൂടി കിടക്കുകയാണ്. മഞ്ഞുരുകാത്ത ശീതകാലത്ത് ഇത്തരം തടാകങ്ങള്‍ രൂപപ്പെടുക സാധാരണമാണ്. അട്ടിമറി സാധ്യതയും തള്ളിക്കളയാനാവില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഡിആര്‍ഡിഒയുടെ ഡിഫന്‍സ് ജിയോഇന്‍ഫര്‍മാറ്റിക് റിസര്‍ച് എസ്റ്റാബ്ലിഷ്‌മെന്റിലെ (ഡിജിആര്‍ഇ) പ്രത്യേക സംഘം ജോഷിമഠിലേക്കു തിരിച്ചു.