ഒരു തവണത്തേയ്ക്ക് മൂവായിരം മുതൽ അയ്യായിരം വരെ: മരുന്നും ലഹരിയും നൽകി യുവതികളെ ഇടപാടുകാർക്കു മുന്നിലേയ്ക്കു തള്ളിവിടും; ഒരു ദിവസം ഒരു യുവതി വഴങ്ങേണ്ടത് പത്തു മുതൽ പതിനഞ്ചു വരെ ഇടപാടുകാർക്ക്; കോട്ടയം നഗരത്തിലെ പെൺവാണിഭ സംഘത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരം പുറത്ത്; പ്രതിയായ മാനസ് മാത്യു പെൺവാണിഭ കേന്ദ്രത്തിൽ നിന്നും വാരിയിരുന്നത് ലക്ഷങ്ങൾ
ക്രൈം ഡെസ്ക്
കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിലെ പെൺവാണിഭ കേന്ദ്രത്തിൽ യുവതികൾ നേരിട്ടത് ക്രൂരപീഡനമെന്നു റിപ്പോർട്ട്. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പ്രധാന പ്രതി മാനസ് മാത്യു ഇനിയും പിടിയിലായിട്ടില്ലെങ്കിലും കേന്ദ്രത്തിൽ നടന്ന പീഡനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
ഇവിടെ മുപ്പതിലേറെ യുവതികളെയാണ് പ്രതികൾ നിരന്തരം വിളിച്ചു വരുത്തി പലർക്കായി കാഴ്ച വച്ചിരുന്നത്. ഇടപാടുകാരിൽ നിന്നും മൂവായിരം മുതൽ അയ്യായിരം രൂപ വരെയാണ് നടത്തിപ്പുകാർ ഈടാക്കിയിരുന്നത്. മദ്യവും ലഹരിയും മരുന്നുകളും നൽകിയ ശേഷമാണ് യുവതികളെ ഇടപാടുകാർക്ക് കാഴ്ച വച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവിടെ ഇവർ യുവതികളെ എത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ എത്തുന്ന യുവതികൾക്ക് ഒരു ദിവസത്തേയ്ക്ക് ആയിരമോ രണ്ടായിരമോ രൂപ മാത്രമാണ് പ്രതികൾ നൽകിയിരുന്നത്. എന്നാൽ, ഇവരുടെ അടുത്തേയ്ക്കു പത്തും പതിനഞ്ചും പേരെയാണ് പ്രതികൾ ദിവസവും അയച്ചിരുന്നത്.
കോട്ടയം നഗരത്തിൽ മാത്രം പത്തിലേറെ സ്ഥലങ്ങളിൽ ഇവർ ഇടപാടുകൾക്കായി വീട് എടുത്തിട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൂന്നു മാസത്തിൽ താഴെ സമയം മാത്രമാണ് ഇവർ ഇവിടെ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ പൊലീസിനും ഇവരെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല.
പെൺവാണിഭ കേന്ദ്രത്തിൽ കയറി യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതികളെ സംരക്ഷിച്ചതും, ക്വട്ടേഷൻ നൽകിയതും പെൺവാണിഭ കേന്ദ്രം നടത്തിയതും മാനസ് മാത്യു എന്ന യുവാവായിരുന്നു. ഇയാൾ മുൻപ് നഗരത്തിൽ തന്നെ പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നു.
ഈ കേസിൽ വർഷങ്ങൾക്ക് മുൻപ് ഇയാളെ വെസ്റ്റ് പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ഇപ്പോൾ ഇയാൾ പെൺവാണിഭ സംഘത്തിലും, ക്വട്ടേഷനിലും കുടുങ്ങിയിരിക്കുന്നത്.