play-sharp-fill
ആറുമാനൂർ ഗവ.യു. പി സ്കൂളിൽ രണ്ടാം ഹരിതോത്സവം സംഘടിപ്പിച്ചു

ആറുമാനൂർ ഗവ.യു. പി സ്കൂളിൽ രണ്ടാം ഹരിതോത്സവം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

അയർക്കുന്നം : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആറുമാനൂർ ഗവ. യു. പി സ്കൂളിൽ രണ്ടാം ഹരിതോത്സവം സംഘടിപ്പിച്ചു.
ഹരിത വിദ്യാലയ പ്രവർത്തനം നടക്കുന്ന സ്കൂളിലെ ഒന്നാം ഹരിതോത്സവം കഴിഞ്ഞ പരിസ്‌ഥിതി ദിനത്തിന് ആചരിച്ചിരുന്നു.ഹരിത കേരള മിഷന്റെ കൈപിടിച്ചു
ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായി മാറുകയാണ് ആറുമാനൂർ സ്കൂൾ.
മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, പനിക്കൂർക്ക, മുറിവുട്ടി, തഴുതാമ, മുയൽച്ചെവിയൻ, പാണൽ, എരിക്ക്, ആരിവേപ്പ്, അമേരി, ഓരില, ഉഷമലരി, തുളസി, കറുക, നിലപ്പന, കയ്യോന്നി, കല്ലുരുക്കി, കുറുന്തോട്ടി, തുമ്പ, നിലപ്പുള്ളടി തുടങ്ങി നിരവധി ഔഷധ സസ്യങ്ങൾ.


നൽപ്പാമരം, ഇലഞ്ഞി, വെട്ടി, ഞാവൽ, നാഗകേസരം തുടങ്ങി 27 മരങ്ങൾ ഉൾപ്പെടുത്തി സ്കൂൾ പരിസരത്തോട് ചേർന്ന് നക്ഷത്ര വനം.
വെണ്ട, തക്കാളി, വഴുതന, പച്ചമുളക്, പയർ തുടങ്ങി ജൈവപച്ചക്കറികൃഷി, ഫലവൃക്ഷങ്ങൾ അങ്ങനെ ജൈവവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ സ്കൂളിൽ ഉണ്ട്.
പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ച സ്കൂളിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്.
രണ്ടാം ഹരിതോത്സവതോട് അനുബന്ധിച്ച് ഹരിത സഹായ സ്‌ഥാപനമായ നിറവിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബിന്നിന് പകരം ഉപയോഗിക്കാനുള്ള ജൈവ ബിന്നുകളുടെ നിർമ്മാണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി. പേപ്പർ പേനകൾ ശീലമാക്കുന്നതിന്റെ ഭാഗമായി അയർക്കുന്നം പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ബിജു നാരായണൻ സ്പോണ്സർ ചെയ്ത 100 പേപ്പർ പേനകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. മൂന്നാം ഹരിതോത്സവമായ ഒക്ടോബർ 2 ന് ശുചികരണം ഉൾപ്പെടെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഹെഡ്മിസ്ട്രസ് എസ്‌.എസ്
ശോഭന , പി.ടി എ പ്രസിഡന്റ് ശ്യാം കുമാർ കെ. പി,ഹരിത കേരളം മിഷൻ റിസോഴ്സ്
പേഴ്സൻമാരായ അർച്ചന ഷാജി, ശരത്‌ ചന്ദ്രൻ, ഹരിത സഹായ സ്ഥാപനമായാ നിറവ് വെങേരി കോർഡിനേറ്റർ സൗമ്യ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group