പെൺകുട്ടികളുടെ അച്ഛൻമാർ സൂക്ഷിക്കുക..! പതിനേഴ്കാരിയെ കാട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ച ടാർസൺ അപ്പു ഒരു വയസുള്ള കുട്ടിയുടെ പിതാവ്: അപ്പുവിനെതിരെ മൊഴി നൽകി പെൺകുട്ടി; പീഡന വീരൻ അപ്പുവിനെ പുറത്ത് വിടരുതെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
പാലാ: പെൺകുട്ടികളുള്ള മാതാപിതാക്കളുടെ പേടി സ്വപ്നമായിരിക്കുകയാണ് ടാർസൻ അപ്പു എന്ന പാലാക്കാരൻ. പെൺകുട്ടികളെ വശീകരിച്ച് എത്തിച്ച് പീഡിപ്പിച്ച കേസിൽ കുടുങ്ങിയ ടാർസൻ അപ്പു 21 വയസിനിടെ ഒരു വയസുള്ള കുട്ടിയുടെ പിതാവുമായി. ആറ് പെൺകുട്ടികളാണ് ടാർസൻ അപ്പുവിന്റെ കെണിയിൽ കുടുങ്ങി പീഡനത്തിന് ഇരയായിരിക്കുന്നത്. ബൈക്കിൽ കറങ്ങാനെന്ന പേരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു.
ബൈക്കില്‍ കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ദിവസം കെണിയിൽ വീണ പെണ്‍കുട്ടിയെ ജോര്‍ജ്ജ് കുമളിയില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. എന്നാൽ പിന്നീട് പ്രതിയുടെ പിടിയിൽ നിന്നും രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതായതോടെ ഇയാള്‍ പറഞ്ഞതൊക്കെ അനുസരിച്ചെന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്.ഇതോടെ ടാര്‍സന് ഇനി കുറേക്കാലം ജയിലില്‍ കഴിയുകയും ചെയ്യാം. പോക്സോ കേസ് ആയതുകൊണ്ടാണ് ഇത്. കാട്ടില്‍കഴിഞ്ഞതിനെത്തുടര്‍ന്നുള്ള മാനസീക വിഷമതകള്‍ നീക്കാന്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കി.
ടാര്‍സന്‍ അപ്പു എന്നറിയിപ്പെടുന്ന ജോര്‍ജ്ജ് എന്ന ഇരുപത്തിയൊന്നുകാരന്‍ ഒരുവയസ്സുള്ള കുട്ടിയുടെ പിതാവാണെന്നും തെളിഞ്ഞു.കുമളി സ്വദേശിനിയായ 17 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇതിനിടെ കാട്ടില്‍ തിരച്ചിലേര്‍പ്പെട്ടിരുന്നവര്‍ തങ്ങള്‍ നേരിട്ട ദുരിതത്തിന്റെ നേര്‍സാക്ഷ്യവുമായി രംഗത്തെത്തി. കൂടിനീരോ ഭക്ഷണമോ ഇല്ലാതെ ദുര്‍ഘടമായ വഴികളും പാറക്കെട്ടുകളും മാറ്റും താണ്ടി നടത്തിയ തിരച്ചിലില്‍ അടിതെറ്റി വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്‍ക്കിടയില്‍ വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാന്‍ അതിവിദഗ്ധനായ അപ്പുവിന് ടാര്‍സന്റെ മെയ്വഴക്കമുണ്ടെന്നാണ് പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.
നിരവധി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ജോര്‍ജ്ജ് പാട്ടിലാക്കിയിരുന്നെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. 17 വയസ്സില്‍ താഴെയുള്ള പെണ്‍മക്കളെ ഫേസ്ബുക്കിലെ ഇയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള നിരവധി പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പൊലീസിനെ സമീപിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കുമളിയിലെ പെണ്‍കുട്ടിക്ക് തങ്ങള്‍ ഫോണ്‍വാങ്ങി നല്‍കിയിരുന്നില്ലന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയെ ജോര്‍ജ്ജ് ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് പൊലീസിന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.