
മഴ ദൈവങ്ങളെ പ്രീതിപ്പടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു; തോളില്‍ തവളയെവച്ച് ഗ്രാമപ്രദക്ഷിണം; ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി
സ്വന്തം ലേഖകന്‍
ഭോപ്പാല്‍: മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ച സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
ദാമോ ജില്ലയിലെ ഗ്രാമത്തിലാണ് അന്ധ വിശ്വാസത്തിന്റെ പേരില്‍ കുട്ടികളെ ഉപയോഗിച്ച് ദുരാചാരം നടന്നത്. ഗ്രാമത്തിലെ കടുത്ത വരള്‍ച്ച മാറി മഴ പെയ്യാനാണ് ഗ്രാമവാസികള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ നഗ്‌നരായി നടത്തിച്ചത്. ആചാരം നടത്താന്‍ ഗ്രാമത്തിലുള്ളവര്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിതരാക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗ്‌നരാക്കിയ ശേഷം തോളില്‍ ഒരു മരക്കഷ്ണവും അതിന് മുകളില്‍ ഒരു തവളയേയും കെട്ടിവെച്ചായിരുന്നു പെണ്‍കുട്ടികളെ ഗ്രാമപ്രദക്ഷിണം നടത്തിച്ചത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Third Eye News Live
0