
കോട്ടയം: ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി ജില്ലാതല ചെസ്സ് മത്സരം സംഘടിപ്പിച്ചു.
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ എല്‍.പി, യു.പി, ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 54 കുട്ടികള്‍ പങ്കെടുത്തു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. സമാപനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ സമ്മാനദാനം നിര്‍വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജന്‍ഡര്‍ സ്പെഷലിസ്റ്റ് എ.എസ്. സനിതമോള്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പ്രിന്‍സി സൂസന് വര്‍ഗീസ്,വനിതാ സംരക്ഷണ ഓഫീസര്‍ വി.എസ്. ലൈജു, ശിശു സംരക്ഷണ ഓഫീസര്‍ സി.ജെ. ബീന, ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ജിസ്മോന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഭാഗങ്ങള്‍ യഥാക്രമം ഒന്നു മുതല്‍ സ്ഥാനങ്ങള്‍ നേടിയവര്‍
എല്‍.പി
1. അലോണ അന്ന വിപുല്‍ (ലൂര്‍ദ്ദ് പബ്ലിക് സ്കൂള്‍ കോട്ടയം), 2. കല്യാണി അജേഷ് (ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂള്‍ പയ്യാനിത്തോട്ടം) 3.
തനയ അനീഷ് (ലൂര്‍ദ്ദ് പബ്ലിക് സ്കൂള്‍ കോട്ടയം)
യു.പി
1റോഹിത എസ്. നായര്‍ (ചിന്മയ വിദ്യാലയ കോട്ടയം),
2. മീനാക്ഷി രജീഷ് (അരവിന്ദ് വിദ്യാമന്ദിര്‍ പള്ളിക്കത്തോട്),
3. റബേക്കാ അന്ന ജിനു (സെന്റ് ജോസഫ് സ്കൂള്‍ വില്ലൂന്നി)
ഹൈസ്കൂള്‍
1.ജാന്‍വി ജിജേഷ് (ദി വാര്‍വിന്‍ സ്കൂള്‍ വൈക്കം)
2. ആന്റണീന രാജേഷ് (എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്കൂള്‍ തലയോലപ്പറമ്പ്),3. ദേവനന്ദ എ. നായര്‍ (ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍, പുതുപ്പള്ളി)
ഹയര്‍സെക്കന്‍ഡറി
1. എസ്. നിവേദിത (ലിസ്യുക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വൈക്കം), 2. ജൂഡിത് ജോണ്സന് (മേരി മൗണ്ട് പബ്ലിക് സ്കൂള്‍ കട്ടച്ചിറ) 3. പൂജ മനോജ് (ഗുഡ് ഷേപ്പേര്‍ഡ് സ്കൂള്‍ തെങ്ങണ)



