video
play-sharp-fill

കോട്ടയത്ത് രണ്ടു പെൺകുട്ടികൾ ആത്മഹത്യയ്ക്കു ശ്രമിച്ചു: ഒരാൾ മരിച്ചു: പൂവൻതുരുത്തിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു; ചെങ്ങളത്ത് പതിനെട്ടുകാരി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

കോട്ടയത്ത് രണ്ടു പെൺകുട്ടികൾ ആത്മഹത്യയ്ക്കു ശ്രമിച്ചു: ഒരാൾ മരിച്ചു: പൂവൻതുരുത്തിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ചു; ചെങ്ങളത്ത് പതിനെട്ടുകാരി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരപരിധിയിൽ രണ്ടു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ, ഒരാൾ മരിച്ചു. ചെങ്ങളത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. പൂവൻതുരുത്തിൽ വീടിനുള്ളിൽ കെട്ടിത്തൂങ്ങിയ പെൺകുട്ടി മരിച്ചു.

ചെങ്ങളം മൂന്നുമൂല വീരാശേരിൽ അബ്ദുൾ ഖാദറിന്റെ വീട്ടിൽ വാടയ്ക്കു താമസിക്കുന്ന കുമ്മനം സക്കീർ മൻസിലിൽ നസീറിന്റെ മകൾ ഫാത്തിമ (18)യാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്നു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയ്ക്കു അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മ ഷക്കീലയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് പെൺകുട്ടി തീ കൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി ആലപ്പുഴയിൽ പഠിക്കുകയായിരുന്നുവെന്നാണ് വിവരം. അമ്മ വഴക്ക് പറഞ്ഞതിൽ ക്ഷുഭിതയായാണ് കുട്ടി തീ കൊളുത്തിയത് എന്നാണ് വിവരം. അമ്മ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ വിവരം കുമരകം പൊലീസിൽ അറിയിച്ചു. തുടർന്നു, സ്ഥലത്ത് എത്തിയ പൊലീസ് ആംബുലൻസ് വിളിച്ചു വരുത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

വൈകിട്ട് ആറു മണിയോടെയാണ് പൂവൻതുരുത്തിൽ വീടിനുള്ളിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശികളായ പൂവൻതുരുത്ത് തൃക്കരിയൂർ വീട്ടിൽ സുമേഷ് രാജി ദമ്പതികളുടെ മകൾ നന്ദന (16)ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.  തൃശൂരിൽ നിന്നും മൂന്നു മാസം മുൻപാണ് കുടുംബം ഇവിടെ താമസിക്കുന്നതിനായി എത്തിയത്. വയസ്‌ക്കരക്കുന്നിലെ മോഡൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പെൺകുട്ടി.

സ്റ്റഡിലീവ് ആയതിനാൽ കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. ടിടിസിയ്ക്കു പഠിക്കുന്ന സഹോദരി വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്നു, വിവരം നാട്ടുകാരെ അറിയിച്ചു. ഇവരാണ് ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നു സ്ഥലത്ത് പൊലീസ് സംഘം എത്തിയെങ്കിലും ഇൻക്വസ്റ്റ് നടത്താനുള്ള സമയം വൈകിയിരുന്നു. തുടർന്നു മൃതദേഹം വീട്ടിൽ തന്നെ തൂങ്ങി നിൽക്കുകയാണ്. മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.