
പറവൂര്‍: പ്രണയം നടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത് പളളിപ്പടിയിലായിരുന്നു സംഭവം.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്നു യുവാവ് പറഞ്ഞതിനാലാണ് വീടുവിട്ട് ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിനെ ആദ്യമായാണ് പെണ്‍കുട്ടി നേരിട്ടു കാണുന്നത്. യുവാവിന്റെ അമ്മ രണ്ടാംവിവാഹം കഴിച്ചതു ഗോതുരുത്തില്‍ നിന്നാണ്. അടുത്തിടെ അവര്‍ മരിച്ചതിനാല്‍ വീട് പൂട്ടിക്കിടക്കുകയാണ്.
ഇവിടേക്കെന്നു പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. സംസാരത്തില്‍ പന്തികേട് തോന്നിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുന്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അദ്ദേഹമെത്തി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതോടെ യുവാവ് രക്ഷപ്പെടാന്‍ ശ്രമം തുടങ്ങി.
പോലിസിനെ വിളിക്കരുതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഇവിടെ നിന്നാല്‍ പ്രശ്‌നമാകുമെന്നു പറഞ്ഞ് ഇരുവരേയും രണ്ടു സ്‌കൂട്ടറുകളിലായി കയറ്റി തന്ത്രപൂര്‍വം വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.



