
കൊല്ലം : ചിതറ പുതുശ്ശേരിയില്‍ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.
പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന യുവാവിനായി അന്വേഷണം ആരംഭിച്ച് പോലീസ്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നും. നിലവില്‍ അസ്വഭാവിക മരണത്തിന് ആണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി എന്നാണ് ആത്മഹത്യ കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. പെണ്‍കുട്ടിയെ വീടിന്റെ ജനല്‍ കമ്ബിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം കണ്ടെത്താനും സാധിച്ചിട്ടില്ല.
കഴിഞ്ഞദിവസം രാത്രിയാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചിതറ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.