
പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ജീവനുടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
കഴിഞ്ഞ ജൂലായ് 27-നാണ് അടുപ്പിൽനിന്ന് തീപടർന്ന് പൊള്ളലേറ്റെന്ന് പറഞ്ഞ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് വീട്ടുകാരുടെ മൊഴി എടുത്തതിനുശേഷം നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് കണ്ടെത്തിയത്.
മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി.വിഷ്ണുവിനെയാണ് (24) പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർഥിനി ഇയാളുമായി പ്രണയത്തിലായിരുന്നു. കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


