
ഡല്‍ഹിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിക്ക് പീഡനം; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയില്‍
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിക്ക് ലൈംഗിക പീഡനം. ബസിലുണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് പരാതി.ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നാണ് സംഭവം നടന്നത്.
ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അക്രമത്തിനിരയായത്.സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിയുടെ ബാഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ കാര്യമന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ ബസില്‍ സീനീയര്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് കുട്ടി പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കുട്ടിയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.