
ഒന്‍പതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി ; വഴിയില്‍ ഓട്ടോ കേടായി; അന്വേഷണത്തിൽ നാലംഗ സംഘം പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: കൊടുമണ്ണില്‍ ഒന്‍പതാം ക്ലാസുകാരിയെ സുഹൃത്തും സംഘവും തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ സുഹൃത്തടക്കം നാലുപേരെ പൊലീസ് പിടികൂടി. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു. അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയെ കടത്തിയ സുഹൃത്തും സംഘവും യാത്രയ്ക്കിടെ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0