ടിക് ടോക് ഉപയോഗം വിലക്കി; സഹോദരനെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കുത്തി കൊന്നു; പെൺകുട്ടി പിടിയിൽ

Spread the love

കെയ്റോ: ടിക് ടോക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതിന് സഹോദരനെ പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി.ഈജിപ്തിലാണ് സംഭവം. ഗർബിയ ഗവർണറേറ്രിലെ അർദ് ജാഫർ ഗ്രാമത്തിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം ഈജിപ്ഷ്യൻ പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ 40 കാരനായ ഇയാളെ സഹോദരി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് നിഗമനം.

മാനസിക നില തകരാറിലായ സഹോദരിയെ ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ഇയാൾ വിലക്കിയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിലാണ് പെൺകുട്ടി സഹോദരനെ കൊലപ്പെടുത്തിയതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ അറസ്റ്ര് ചെയ്തു. പ്രതിയെ പ്രോസിക്യൂഷന് കെെമാറും.