പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; ചാത്തന്നൂർ സ്വദേശി പാമ്പാടി പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചാത്തന്നൂർ കോയിപ്പാട് കാരിക്കുഴി പുത്തൻവീട്ടിൽ മോനച്ചൻ മകൻ ജോമോൻ എം (23) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജോമോന് ആലപ്പുഴയിലുള്ള ആയുര്‍വേദ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയും ഇതേ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വശത്താക്കുകയും തുടർന്ന് കടത്തിക്കൊണ്ടു പോവുകയുമായിരുന്നു.

പെണ്‍കുട്ടിയെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും ഗോവയ്ക്കുള്ള യാത്രാമധ്യേ കണ്ണൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്റ്റേഷനില്‍ പോക്സോ കേസും, മോഷണക്കേസും നിലവിലുണ്ട്.

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ, സി.പി.ഓ മാരായ ജിബിൻ ലോബോ,സിന്ധു മോൾ, സജു പി മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.