play-sharp-fill
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങൾ പകർത്തി: ഈ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചു; പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയെ വിട്ടയച്ചു

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങൾ പകർത്തി: ഈ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചു; പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയെ വിട്ടയച്ചു

ക്രൈം ഡെസ്‌ക്

കോട്ടയം : മിസ്‌കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടി കൊണ്ടുപോയി നഗ്‌ന ചിത്രങ്ങൾ പകർത്തി കുട്ടിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത് അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ച കേസിലെ പ്രതിയെ വിട്ടയച്ചു.

ഇടുക്കി സ്വദേശിയും പത്തനംതിട്ട മരം കൊള്ളിൽ വീട്ടിൽ താമസക്കാരനുമായ ഷെമിൽ രാജി (32)നെയാണ് കോട്ടയം ആഡീഷണൽ ജില്ലാ ജഡ്ജ് ജി. ഗോപകുമാർ കുറ്റക്കരനല്ലെന്ന് കണ്ട് എത്തി വെറുതെ വിട്ടയച്ച് ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പോലീസ് ആണ് പ്രതിക്ക് എതിരെ കേസ്സ് എടുത്തത്. അന്വേഷണത്തിൽ പ്രതിയുടേത് എന്ന് ആരോപിച്ച് കോടതിയിൽ ഹാജരാക്കിയ മൂന്ന് മൌബലിൽ ഫോണുകളും പ്രതിയുടെതാണെന്ന് തെളിയിക്കുവാൻ പ്രാസി കൂഷന് സാധിച്ചില്ല.

ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോയും വീഡിയോയും പെൺകുട്ടിയുടെതാണെന്ന് തെളിയിക്കുവാനും പ്രൊഫൈൽ ഹാക്ക് ചെയ്തു എന്ന കാര്യവും സാങ്കേതികമായി തെളിയിക്കുവാൻ സാധിച്ചിട്ടില്ല എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.

പ്രതിക്ക് വേണ്ടി അഡ്വ: ജിതേഷ് ജെ.ബാബു, സുബിൻ കെ. വർഗീസ് എന്നിവർ കോടതിയിൽ ഹാജരായി. 2014 ജനുവരിയിലാണ് സംഭവം.