video
play-sharp-fill

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയോട് ഡ്രൈവർ അപമര്യാദയായി പെരുമാറി; രക്ഷപെടാൻ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടി പതിനേഴുകാരി; തിരക്കുള്ള റോഡിൽ തലയടിച്ചുവീണ് പെൺകുട്ടിക്ക് ​ഗുരുതരപരിക്ക്; ഓട്ടോറിക്ഷ ഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിൽ

Spread the love

മുംബൈ: അപമര്യാദയായി പെരുമാറിയ ഡ്രൈവറില്‍ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് എടുത്തുചാടിയ പതിനേഴുകാരിക്ക് ഗുരുതരപരുക്ക്. സംഭവത്തിൽ സയിദ് അക്ബര്‍ ഹമീദ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ.

മുംബൈയിലെ ഔറംഗാബാദിലാണ് സംഭവം. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്നും തിരക്കേറിയ റോഡിലേക്ക് പെണ്‍കുട്ടി ചാടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തല റോഡിലിടിച്ചാണ് ഗുരുതരമായി പരുക്കേറ്റത്.

തൊട്ടുപിന്നാലെ വന്ന കാര്‍ പെണ്‍കുട്ടിയുടെ ദേഹത്തു തട്ടാതെ തലനാരിഴക്ക് മാറിപ്പോയതിനാല്‍ വലിയ അപകടം ഒഴിവായി. ഉടന്‍ തന്നെ കാല്‍നടയാത്രക്കാരും മറ്റും ഓടിവന്ന് പെണ്‍കുട്ടിയെ സഹായിക്കുകയും പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. ഡ്രൈവര്‍ ആദ്യം സാധാരണയായി സംസാരിക്കുകയും പിന്നീട് അശ്ലീലച്ചുവയോടെ സംസാരിക്കുകയുമാണ് ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഭയന്ന പെണ്‍കുട്ടി രക്ഷപ്പെടാന്‍ ഓട്ടോയില്‍ നിന്ന് ചാടുകയായിരുന്നു.