video
play-sharp-fill
പ്രണയപ്പക;  തലയ്ക്കും കഴുത്തിലുമുള്ള ആഴത്തിലുള്ള വെട്ട്; മൂന്ന് ശസ്ത്രക്രിയകൾ ; പെരുമ്പാവൂരിൽ യുവാവിന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

പ്രണയപ്പക; തലയ്ക്കും കഴുത്തിലുമുള്ള ആഴത്തിലുള്ള വെട്ട്; മൂന്ന് ശസ്ത്രക്രിയകൾ ; പെരുമ്പാവൂരിൽ യുവാവിന്‍റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

കൊ ച്ചി : പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെരുമ്പാവൂരില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. ഈമാസം അഞ്ചിനായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. തുടര്‍ന്ന് പ്രതി ഇരിങ്ങോല്‍ സ്വദേശി ബേസില്‍ ആത്മഹത്യ ചെയ്തിരുന്നു .

കഴുത്തിന് പുറകിൽ  ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയക്ക്  മൂന്ന് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിരുന്നു ഇടക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇന്ന് രാവിലെയോടെ മോശമാവുകയായിരുന്നു .

അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട് ഇരിങ്ങോലിലെ സ്വന്തം വീട്ടിലെത്തിയാണ് തൂ ങ്ങിമരി ച്ചത്. ഓട്ടോതൊഴിലാളിയായ അച്ഛനും തയ്യൽ തൊഴിലാളിയായ അമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശിക്കും പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് മുന്‍ശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാന്‍ പോലും പെണ്‍കുട്ടിക്ക് സാധിച്ചില്ല. ബേസിലിന്‍റെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണം കഴിഞ്ഞ് വീടിന്‍റെ വീടിനകത്ത് വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിവന്നത്.

തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുതുകത്ത് വെട്ടി, കയ്യിലുണ്ടായിരുന്ന ബാറ്റ് വച്ച് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. തലേന്ന് രാത്രി തന്നെ വീടിന് മുന്നില്‍ ബേസില്‍ എത്തിയിരുന്നതായും മുത്തച്ഛൻ സംശയമുന്നയിച്ചിരുന്നു. ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലിലാണ് കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ചികിത്സയിൽ തുടർന്നതിന് ശേഷമാണ് ഇന്ന് പെൺകുട്ടി മരിച്ചത്.

പാലാരിവട്ടത്തെ സ്വകാ ര്യസ്ഥാ പനത്തില്‍ വി ദ്യാര്‍ത്ഥിയായ ബേസിലും കോലഞ്ചേരിയില്‍ നഴ്സിംഗ് വി ദ്യാര്‍ത്ഥിനിയായ അല്‍ക്കയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്
റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ്
ആക്രമണത്തിന് കാരണമെന്നുമാണ് സൂചന.