വീട്ടുകാരോട് സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു ; മലപ്പുറം വഴിക്കടവിൽ 19 വയസുകാരി മരിച്ചു

Spread the love

മലപ്പുറം : വഴിക്കടവിൽ വീട്ടുകാരോട് സംസാരിച്ചു കൊണ്ടിരിക്കെ പത്തൊമ്പതുകാരി കുഴഞ്ഞു വീണു മരിച്ചു.

video
play-sharp-fill

നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയ(19) ആണ് മരിച്ചത്.

വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

നൂർജഹാൻ ആണ് മാതാവ്. സഹോദരി: റിസ്വാന.