തിരുവനന്തപുരത്ത് മരം ഒടിഞ്ഞ് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം : മരം ഒടിഞ്ഞ് വീണ്‌ ബാലികയ്ക്ക് ദാരുണാന്ത്യം. അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ.

video
play-sharp-fill

നാവായിക്കുളം കുടവൂർ സ്വദേശി സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. ഒന്നര വയസായ അനുജൻ വീടിനു പുറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. ഈ സമയം മരം റിസ്‌വാനയുടെ ദേഹത്ത് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരൻ അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ കല്ലമ്പലത്തെ സ്വകാര്യ ആശൂപത്രിയിലും തുടർന്ന് SAT യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.