
സ്വന്തം ലേഖകൻ
ഹരിപ്പാട്: വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ കരുവാറ്റ കണ്ണഞ്ചേരിൽ പുതുവേൽ പ്രശാന്ത്, പ്രസന്ന ദമ്പതികളുടെ മകൾ വീണ (14) ആണ് മരിച്ചത്.
ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുട്ടി വിഷക്കായ കഴിച്ച വിവരം ഡോക്ടറോടോ വീട്ടുകാരോടോ തുറന്ന് പറഞ്ഞിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി വീണയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ അടുത്ത ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ് കുട്ടി താൻ വിഷകായ കഴിച്ച വിവരം പറഞ്ഞത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആയാപറമ്പ് എൻ. എസ്. എസ് എച്ച്. എസ്. എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീണ.
അതിനിടെ വയനാട്ടിൽ പനമുക്ക് കോള്‍പ്പാടത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തെരച്ചലില്‍ കണ്ടെത്തി. പനമുക്ക് സൊസൈറ്റിക്ക് സമീപം ചീക്കോടന്‍ പരേതനായ ജോസിന്റെയും കവിതയുടെയും മകനായ ആഷിക്(26) ആണ് മരിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് വഞ്ചി മറിഞ്ഞ് ആഷിക്കിനെ കാണാതായത്.