play-sharp-fill
കോട്ടയം കുമാരനെല്ലൂരിൽ പാലാ സ്വദേശിയായ പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു; മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടി

കോട്ടയം കുമാരനെല്ലൂരിൽ പാലാ സ്വദേശിയായ പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു; മരിച്ചത് അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ പെൺകുട്ടി

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനെല്ലൂരിൽ പാലാ സ്വദേശിയായ പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു. കുമാരനെല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവെയാണ്  പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചത്.

അമ്മയ്‌ക്കൊപ്പമാണ് പെൺകുട്ടി ക്ഷേത്ര ദർശനത്തിനായി എത്തിയത്. എറണാകുളം ഭാഗത്ത് നിന്ന് ട്രെയിനാണ് ഇടിച്ചത്. ഗാന്ധി നഗർ പൊലീസ് എത്തി മൃതദേഹം ആശുപതിയിലേക്ക് മാറ്റി. ട്രെയിൻ വരുന്നതിന്റെ യാതൊരുവിധ സിഗ്നലും ഈ ഭാഗത്ത് ഇല്ല. നാട്ടുകാർ പറഞ്ഞാണ് ട്രെയിൻ വരുന്ന വിവരം യാത്രക്കാർ അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റയിൽവേ ക്രോസ്സ് ഇല്ലാത്തതിനാലും  സിഗ്നൽ ഇല്ലാത്തതും  ട്രെയിൻ വരുന്ന വിവരം അറിയാൻ സാധിക്കാതെ വരുന്നു. ദൂരെ നിന്ന് ക്ഷേത്രത്തിൽ എത്തുന്നവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. റയിൽവേ അധിക്യതരുടെ വീഴചയെ തുടർന്നാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.