പ്രണയം നടിച്ച് യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തു; കണ്ണൂരിൽ ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പ്രണയം നടിച്ച് മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബസ് കണ്ടക്ടറായ താജിറിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
പെണ്‍കുട്ടി ടൈലറിംഗ് ക്ലാസിന് പോകുന്നതിനിടെയാണ് താജിറുമായി പരിചയപെടുന്നത്. പിന്നീട്, താജിര്‍ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞും മറ്റ് പല കാരണങ്ങള്‍ പറഞ്ഞും പെണ്‍കുട്ടിയില്‍ നിന്നും എട്ട്പവനും 5000 രൂപയും തട്ടിയെടുക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
സ്വര്‍ണാഭരണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് കാര്യം തിരക്കിയപ്പോഴാണ് വിവിധ ആവശ്യങ്ങള്‍ക്കായി താജിറിന് കൊടുത്തുവെന്ന് പെണ്‍കുട്ടി പറഞ്ഞത്. ഉടന്‍ അവയെല്ലാം തിരിച്ച് വാങ്ങണമെന്ന് ആശ്യപ്പെട്ടപ്പോള് താജിറിനോട് കാര്യം പറയുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, നല്കിയ സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്‍കാന്‍ താജിര്‍ തയാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.