യുവതി ഓടിച്ചിരുന്ന ബൈക്ക് കാറിലിടിച്ചു: അപകടത്തിൽ ബൈക്ക് കത്തിനശിച്ചു; യുവതി പൊള്ളലോടെ രക്ഷപെട്ടു; അപകടം കുറവിലങ്ങാട്; പരിക്കേറ്റത് മണർകാട് സ്വദേശിയായ യുവതിയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: യുവതി ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും കത്തി നശിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവതിയ്ക്കു ഗുരുതരമായി പൊള്ളലേറ്റു.

മണർകാട് പള്ളിക്കുന്നേൽ അന്ന (24)യ്ക്കാണു പൊള്ളലേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.15ന് എം.സി. റോഡിൽ വെമ്പള്ളി ജങ്ഷനിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ഭാഗത്തു നിന്നുമെത്തിയ കാർ വെമ്പള്ളി – കടപ്പൂർ റോഡിലേക്കു തിരിയുന്നതിനിടെ ബെക്കിൽ ഇടിയ്ക്കുകയായിരുന്നു. യുവതി ഓടിച്ചിരുന്ന ബൈക്ക് കുറവിലങ്ങാട് ഭാഗത്തു നിന്നു വരികയായിരുന്നു. കടുത്തുരുത്തിയിൽ നിന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു. കുറവിലങ്ങാട് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.