ഞാൻ വിവാഹം കഴിച്ചപ്പോൾ 15 ദിവസം തികയ്ക്കില്ലന്ന് പറഞ്ഞവരുണ്ട്: എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു: അവള്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു: ഗിന്നസ് പക്രു: കുട്ടികൾ ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു: ഇപ്പോൾ 2 പെൺകുട്ടികൾ.

Spread the love

കോട്ടയം: പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു . 2006ലാണ് പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വന്നത്.
ഗായത്രിയെ വിവാഹം ചെയ്യുമ്ബോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്ബത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു. അവള്‍ എനിക്ക് ധൈര്യം പകര്‍ന്ന് തരികയായിരുന്നു. എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു എന്ന് പക്രു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

video
play-sharp-fill

യൂട്യൂബ് ചാനലിലൂടെയായി ഭാര്യ ഗായത്രിയും മകള്‍ ദീപ്ത കീര്‍ത്തിയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. 15 വര്‍ഷത്തിന് ശേഷമായിരുന്നു ഇവര്‍ക്ക് രണ്ടാമത്തെ മകള്‍ ജനിക്കുന്നത്. ട്രീറ്റ്‌മെന്റ് എടുക്കാതെയാണ് മകള്‍ ജനിച്ചത്. എല്ലാവരും അതേക്കുറിച്ച്‌ ചോദിച്ചിരുന്നു.

ഒരു ആണ്‍കുഞ്ഞില്ലാത്തതിന്റെ വിഷമങ്ങളൊന്നും ഞങ്ങളെ അലട്ടുന്നില്ല. രണ്ട് പെണ്‍കുഞ്ഞുങ്ങളായതില്‍ സന്തോഷമാണ്. മകള്‍ സിനിമയിലേക്ക് വരുന്നതില്‍ എതിര്‍പ്പുകളൊന്നുമില്ല. പഠനം കഴിഞ്ഞ് ജോലിയൊക്കെയായി കാണാനാണ് ആഗ്രഹം. അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ എല്ലാം എന്നും ഇരുവരും പറഞ്ഞിരുന്നു. ആദ്യത്തെ കുഞ്ഞിനെക്കുറിച്ച്‌ പറഞ്ഞുള്ള പക്രുവിന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയായിരുന്നു കുട്ടിക്കാലത്ത് എന്നെ സ്‌റ്റേജുകളിലേക്കൊക്കെ കൊണ്ടുപോയിരുന്നത്. എന്നെയൊരു സര്‍ക്കാര്‍ ജോലിക്കാരനായി കാണണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാന്‍ ഉദ്ദേശിച്ചത് പോലെയൊരു ജോലിയായില്ല എന്ന് ഇപ്പോഴും അമ്മ പറയാറുണ്ട്. ഇടയ്ക്ക് പക്രുവിനൊപ്പമായി അമ്മയും ചാനല്‍ പരിപാടിയിലേക്ക് എത്തിയിരുന്നു. പൊതുവെ അങ്ങനെ പരിപാടികളിലൊന്നും ഞാന്‍ പോവാറില്ല. നിര്‍ബന്ധിച്ചത് കൊണ്ടാണ് ഇത്തവണ വന്നതെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

ആദ്യത്തെ കുഞ്ഞ് നഷ്ടമായത് വലിയ ഷോക്കായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ആ കുട്ടി തന്നെ തിരിച്ച്‌ വന്നത് പോലെയാണ് തോന്നുന്നത്. വീട്ടില്‍ ദേഷ്യപ്പെടാറൊക്കെയുണ്ട്. മകളെ ഒന്ന് നോക്കുകയേയുള്ളൂ. ദേഷ്യമായിട്ടൊന്നുമല്ല. സ്‌ക്രീനിലും സ്‌റ്റേജിലും കാണുന്ന പോലെയല്ല വീട്ടില്‍. എല്ലാവരും എങ്ങനെയാണോ അതുപോലെയൊരാളാണ്. ഒരിടത്തും ഒരു കോംപ്രമൈസുമില്ല. റെസ്‌പോണ്‍സിബിള്‍ ഹസ്ബന്‍ഡും ഫാദറുമാണ്. ഒരു കുടുംബം ഉത്തരവാദിത്തത്തോടെ കൊണ്ടുപോവുന്ന ആളാണ്. എ റ്റു ഇസഡ് കാര്യങ്ങളെല്ലാം ചെയ്യും. അവിടുന്ന് എന്തെങ്കിലും കുഴപ്പം വന്നാല്‍ പറഞ്ഞ് തിരുത്തി കൊടുക്കും. ഭയങ്കര ബഹളം വെക്കലും, പൊട്ടിത്തെറികളും അങ്ങനെ യാതൊന്നുമില്ല. കാര്യം കാര്യമായിട്ട് പറഞ്ഞ് കൊടുക്കും.

ഫാമിലിയില്‍ ഇവരുടെ അടുത്ത ആള്‍ക്കാര്‍ വരെ കുത്തുവാക്കുകള്‍ പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍. പറയാന്‍ പാടില്ലാത്ത, വേദനിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് അവര്‍. അവളുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്നവര്‍ വരെ. വളരെ മോശമായി പറഞ്ഞിട്ടുണ്ട്. 15 ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞവര്‍ പോലുമുണ്ട്. കുറേ വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഇതറിയുന്നത്. ഞാന്‍ വേദനിച്ചാലോ എന്ന് കരുതി എന്നോടൊന്നും പറഞ്ഞിട്ടില്ലായിരുന്നു. ജീവിച്ച്‌ കാണിച്ച്‌ കൊടുക്കണമെന്ന വാശിയിലായിരുന്നു ഞാന്‍. ഫൈറ്റിംഗ് സ്പിരിറ്റുണ്ടല്ലോ നമ്മുടെ ഉള്ളില്‍. കുഞ്ഞുണ്ടാവുമോ എന്ന കാര്യത്തിലൊക്കെ ആശങ്കയുണ്ടായിരുന്നു. ആദ്യത്തെ കുഞ്ഞിനെ നഷ്ടമായത് ജീവിതത്തിലെ വലിയ വേദനയാണ്.

നഷ്ടപ്പെട്ടത് തന്നെ എനിക്ക് തിരിച്ച്‌ കിട്ടി. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുണ്ട്. എവിടെയൊക്കെയോ നമ്മള്‍ വിചാരിക്കാത്ത, വലിയൊരു ശക്തി എന്നെ നയിക്കുന്നുണ്ട്. സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യപ്പോള്‍ കോംപ്രമൈസ് ഉണ്ടായിരിക്കരുത് എന്നുണ്ടായിരുന്നു. പൊക്കം കുറഞ്ഞൊരാളാണ് ഇത് സംവിധാനം ചെയ്തത് എന്ന പരിമിതി സിനിമയില്‍ ഉണ്ടായിരിക്കരുത്. അങ്ങനെയൊരു തോന്നലേ ഉണ്ടായിരിക്കരുത്. കൃത്യമായൊരു സംവിധായകന്റെ സിനിമയായിരിക്കണം എന്നുണ്ടായിരുന്നു. ഒരു നടന്റെ അടുത്ത് പോയി ഇങ്ങനെയൊരു സംഭവം ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ഇത് ചെയ്യുമോ എന്നായിരുന്നു ആ ചിരി. അപ്പോള്‍ എനിക്ക് എന്തായാലും ഇത് ചെയ്യണം. ഒരു തിയേറ്ററില്‍ എങ്കിലും എന്റെ സിനിമ കാണിക്കണം എന്ന ഫൈറ്റിംഗ് സ്പരിറ്റ് വന്നത് അപ്പോഴാണ് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.