ഓവനില്ലെങ്കിലും ക്രിസ്മസ് മധുരം കുറയ്ക്കേണ്ട; കുക്കറില്‍ തയ്യാറാക്കാം ‘ജിഞ്ചര്‍ കുക്കീസ്’; റെസിപ്പി ഇതാ

Spread the love

കോട്ടയം: നന്മയുടെയും പ്രകാശത്തിന്റെയും ആഘോഷമായ ക്രിസ്മസ് വിരുന്നുകളില്‍ മധുരപലഹാരങ്ങള്‍ക്ക് എന്നും പ്രത്യേക സ്ഥാനമാണുള്ളത്.

video
play-sharp-fill

ലോകമെമ്പാടുമുള്ള ആഘോഷങ്ങളില്‍ ഒഴിവാക്കാൻ കഴിയാത്ത വിഭവമാണ് ജിഞ്ചർ കുക്കീസ്. മഞ്ഞുകാലത്തെ ക്രിസ്മസ് രാവുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇഞ്ചിയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഗുണവും ഇതില്‍ അടങ്ങിയിരിക്കുന്നു. മിക്കപ്പോഴും ഓവൻ ഇല്ലാത്തതിനാല്‍ ഇത്തരം പലഹാരങ്ങള്‍ വീട്ടില്‍ പരീക്ഷിക്കാൻ മടിക്കുന്നവർക്കായി ഇതാ കുക്കറില്‍ തന്നെ തയ്യാറാക്കാവുന്ന ജിഞ്ചർ കുക്കീസ്.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈദ – 2 കപ്പ്

ചുക്ക് പൊടി – 1 ടേബിള്‍ സ്പൂണ്‍

കറുവാപ്പട്ട പൊടി – 1 ടീസ്പൂണ്‍

ബേക്കിംഗ് സോഡ – 1 ടീസ്പൂണ്‍

വെണ്ണ – 3/4 കപ്പ്

പഞ്ചസാര – 1 കപ്പ്

മുട്ട – 1 എണ്ണം

തേൻ – 1/4 കപ്പ്

ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം മൈദ, ചുക്ക് പൊടി, കറുവപ്പട്ട, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ച്‌ പതപ്പിച്ച ശേഷം മുട്ടയും തേനും ചേർക്കാം. ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ മൈദ മിശ്രിതം ചേർത്ത് കുഴച്ച്‌ 30 മിനിറ്റ് ഫ്രിഡ്ജില്‍ വെക്കുക. തണുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്തുകയോ കുക്കി കട്ടർ ഉപയോഗിച്ച്‌ ഇഷ്ടമുള്ള രൂപത്തില്‍ മുറിച്ചെടുക്കുകയോ ചെയ്യാം.

കുക്കറില്‍ ബേക്ക് ചെയ്യാം

അടിവശം കട്ടിയുള്ള ഒരു കുക്കറോ വലിയ പാത്രമോ ഇതിനായി ഉപയോഗിക്കാം. അതിനുള്ളില്‍ ഒരു സ്റ്റാൻഡ് വെച്ച്‌ പാത്രം അടച്ച്‌ 10 മിനിറ്റ് ഇടത്തരം തീയില്‍ ചൂടാക്കണം. വെണ്ണ പുരട്ടിയ സ്റ്റീല്‍ പ്ലേറ്റില്‍ കുക്കികള്‍ നിരത്തി സ്റ്റാൻഡിന് മുകളില്‍ വെക്കുക. ശേഷം ചെറിയ തീയില്‍ 15-20 മിനിറ്റ് വേവിച്ചെടുക്കാം. അരികുകള്‍ തവിട്ട് നിറമാകുമ്പോള്‍ തീ അണയ്ക്കാം. തണുക്കുമ്പോള്‍ ഇവ നല്ല ക്രിസ്പിയായി മാറും.

ഇത്തവണത്തെ ക്രിസ്മസ് വിരുന്നിന് സ്നേഹവും ആരോഗ്യവും പകർന്ന് ഈ ജിഞ്ചർ കുക്കീസും ഒപ്പം ചേർക്കാം.