video
play-sharp-fill

വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി കളയാൻ ബുദ്ധിമുട്ടുന്നുണ്ടോ ? ഇനി വിഷമിക്കേണ്ട; ഈ പൊടികൈകള്‍ പരീക്ഷിച്ച് നോക്കൂ

വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും തൊലി കളയാൻ ബുദ്ധിമുട്ടുന്നുണ്ടോ ? ഇനി വിഷമിക്കേണ്ട; ഈ പൊടികൈകള്‍ പരീക്ഷിച്ച് നോക്കൂ

Spread the love

കോട്ടയം: സവാളയും ഇഞ്ചിയും വെളുതുള്ളിയൊന്നുമില്ലാതെ പാചകം ചെയ്യാൻ കഴിയില്ല. കാരണം ഭക്ഷണങ്ങള്‍ക്ക് രുചി നല്‍കുന്നതില്‍ പ്രധാനികളാണ് ഇവർ.

എന്നാല്‍ ഇവ ഉപയോഗിക്കുന്നതും അത്ര എളുപ്പമല്ല. തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുമ്ബോഴേക്കും കുറച്ച്‌ സമയം അതിനായി തന്നെ പോകും. സവാള മുറിക്കുമ്ബോള്‍ പലരും കരയാറുണ്ട്. അതുപോലെ തന്നെ വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലികളയാനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനി തൊലികളയാൻ കഷ്ടപ്പെടേണ്ടി വരില്ല. ഈ രീതിയില്‍ നിങ്ങളൊന്ന് ചെയ്തു നോക്കു.

സവാള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സവാളയുടെ രണ്ട് അറ്റങ്ങളും മുറിച്ച്‌ മാറ്റണം. കൈ ഉപയോഗിച്ച്‌ തന്നെ തൊലി കളയാവുന്നതാണ്. ശേഷം തൊലി കളഞ്ഞ സവാള മുറിക്കുന്നതിന് മുമ്ബ് ഫ്രീസറില്‍ കുറച്ച്‌ നേരം സൂക്ഷിക്കാം. അതിനുശേഷം കുറച്ച്‌ വെള്ളമെടുത്ത് അതിലേക്ക് സവാള മുക്കിവെക്കണം. 15 മിനിട്ടോളം അങ്ങനെ തന്നെ വെച്ചതിനുശേഷം മുറിക്കാവുന്നതാണ്. ഇത് സവാളയില്‍ ഉണ്ടായിരിക്കുന്ന രൂക്ഷ ഗന്ധത്തെ അകറ്റുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് കരയേണ്ടി വരില്ല.

ഇഞ്ചി

സ്‌പൂണ്‍ ഉപയോഗിച്ച്‌ ഇഞ്ചിയുടെ കഠിനമായ തൊലിയെ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും. തൊലി കളയാൻ കത്തി ഉപയോഗിക്കുന്നതിന് പകരം മൂർച്ചയുള്ള സ്പൂണ്‍ ഉപയോഗിക്കാവുന്നതാണ്. ഇത് അധിക സമയമെടുക്കാതെ ഇഞ്ചിയുടെ തൊലി കളയാൻ സഹായിക്കുന്നു.

വെളുത്തുള്ളി

ഒട്ടിപിടിക്കുന്നതുകൊണ്ട് തന്നെ വെളുത്തുള്ളിയുടെ തൊലി കളയാൻ കുറച്ച്‌ പാടാണ്. അതുകൊണ്ട് തന്നെ തൊലി കയ്യില്‍ പറ്റിപ്പിടിക്കാതിരിക്കാൻ കുറച്ച്‌ ഒലിവ് ഓയില്‍ കയ്യില്‍ അല്ലെങ്കില്‍ കത്തിയില്‍ പുരട്ടാം. ഇങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വെളുതുള്ളിയുടെ തൊലി നീക്കാൻ സാധിക്കും.