video
play-sharp-fill

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥപോലും ബിജെപിയുടെ കൈയിലാണ് ; പൗരത്വ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥപോലും ബിജെപിയുടെ കൈയിലാണ് ; പൗരത്വ ഭേദഗതി ബില്ലിൽ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പോലും ബിജെപിയുടെ കൈയ്യിലാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.പൗരത്വ നിയമ വിഷയത്തിൽ സുപ്രീം കോടതിയിൽ പോകൂ എന്ന് സർക്കാർ പറയുന്നത് അവിടെ കാര്യങ്ങൾ മാനേജ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി നാണമില്ലാതെ കള്ളം പറയുകയാണ്. തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ പറയുന്നതിൽ എന്ത് ആത്മാർത്ഥതയാണ് ഉള്ളതെന്ന് ജിഗ്നേഷ് മേവാനി ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം സിവിൽ നിയമലംഘന സമരങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനെയും ജിഗ്നേഷ് മേവാനി വിമർശിച്ചു. കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ തന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. സിറിയയിലേതുപോലുള്ള കലാപ സാഹചര്യമാണ് ഉത്തർപ്രദേശിലുള്ളതെന്നും പോലീസ് നരനായാട്ട് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.