
സ്വന്തം ലേഖിക
ആഗ്ര: അയോദ്ധ്യയില്‍ രാമക്ഷേത്രം തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ക്ഷേത്ത്രിലേക്ക് 2,400 കിലോ തൂക്കമുള്ള മണി എത്തി.എട്ടുലോഹങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച മണിയ്ക്ക് ചെലവായത് 25 ലക്ഷം രൂപയാണ്.
യുപിയിലെ എറ്റാ ജില്ലയിലെ ജാലേസര്‍ നഗരത്തില്‍ നിര്‍മ്മിക്കപ്പെട്ട മണി ട്രെയിനിലാണ് ചൊവ്വാഴ്ച അയോദ്ധ്യയില്‍ എത്തിച്ചത്. ജില്ലിയില്‍ ഉടനീളം പ്രദര്‍ശിപ്പിച്ചാണ് മണി അയോദ്ധ്യയില്‍ എത്തിച്ചേര്‍ന്നത്. 30 ലധികം ആള്‍ക്കാര്‍ ചേര്‍ന്ന് സ്വര്‍ണ്ണം, വെള്ളി, പിച്ചള, ഈയം, വെള്ളീയം, ഇരുമ്ബ്, ചെമ്ബ്, നാകം എന്നീ ലോഹങ്ങള്‍ ചേര്‍ത്താണ് മണി നിര്‍മ്മിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്ത് തന്നെ ഏറ്റവും വലിയ മണിയാണ് ഇത്. മരണപ്പെട്ട ജലേസര്‍നഗര്‍ പഞ്ചായത്തിന്റെ മുന്‍ ചെയര്‍മാനും സഹോദരനുമായ വികാസ് മിത്തലാണ് മണി ക്ഷേത്രത്തിന് സംഭാവന ചെയ്യുന്നതെന്ന് ലോഹ ബിസിനസുകാരനായ ആദിത്യ മിത്തല്‍ പറഞ്ഞു.



