ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; ശുചിമുറിയില്‍ കയറി കുറച്ചുകഴിഞ്ഞ് ഭാര്യ ചൂടുവെള്ളം ആവശ്യപ്പെട്ടുവെന്നും, കാരണം ചോദിച്ചെങ്കിലും വാതില്‍ തുറന്നില്ലെന്നും ഭർത്താവ്; വാതില്‍ ചവിട്ടിപ്പൊളിച്ച്‌ ശുചിമുറിയില്‍ കയറിയപ്പോഴാണ് രക്തസ്രവം കണ്ടത്; ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ പ്രസവിച്ചുവെന്ന് മനസിലാക്കി; തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Spread the love

തൊടുപുഴ: തൊടുപുഴയില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ് നല്‍കിയ മൊഴി.

video
play-sharp-fill

കരിമണ്ണൂരിലെ വീട്ടില്‍ വച്ച്‌ പ്രസവിച്ച ഉടനായിരുന്നു ചോരക്കുഞ്ഞിനെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയിലാണ്.

തൃശൂര്‍ കൊരട്ടി സ്വദേശിയാ/ യുവതി ഭര്‍ത്താവുമായി പിണങ്ങി കുറച്ചുകാലമായി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ യുവതിയെ അവിടെ നിന്നും കണ്ടെത്തിയ പൊലീസ് തൊടുപുഴയില്‍ എത്തിച്ചു. തുടര്‍ന്ന് കരിമണ്ണൂരില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു യുവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെയാണ് പ്രസവം നടന്നത്. ശുചിമുറിയില്‍ കയറിയ യുവതി കുറച്ചുകഴിഞ്ഞ് ഭര്‍ത്താവിനോട് ചൂടുവെള്ളം ആവശ്യപ്പെട്ടു. കാരണം ചോദിച്ചെങ്കിലും യുവതി വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഇതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ ശുചിമുറിയില്‍ കയറിയപ്പോഴാണ് രക്തസ്രവം കണ്ടത്. ഭര്‍ത്താവ് ഉടന്‍തന്നെ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതാണെന്ന് വ്യക്തമായത്. പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസിന്റെ പരിശോധനയിലാണ് ശുചിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ശേഷം ഇവര്‍ ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ ഡോക്ടര്‍മാരെ ഒന്നും അറിയിക്കാതിരിക്കാന്‍ ഇരുവരും ശ്രമിച്ചു. എന്നാല്‍ പരിശോധനയില്‍ ഗര്‍ഭം തെളിഞ്ഞതോടെ എല്ലാം പൊളിഞ്ഞു. ഇത്തരത്തിലാണ് ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. എങ്കിലും സാഹചര്യങ്ങളും മറ്റും ഭര്‍ത്താവിന്റെ വാദങ്ങളെ സാധൂകരിക്കുന്നതാണ്. ചികില്‍സയിലാണ് യുവതി. അതിന് ശേഷം വിശദ മൊഴി എടുക്കും. അതിലൂടെ മാത്രമേ ഭര്‍ത്താവിന്റെ പങ്ക് വെളിപ്പെടൂ.

പരിശോധനയിൽ യുവതി പ്രസവിച്ചെന്ന് മനസിലാക്കിയ ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച്‌ പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചത്. പിന്നീട് പൊലീസിനോട് പുതിയ കഥയും പറഞ്ഞു. മുമ്പ് യുവതി നാടുവിട്ടതു കൊണ്ടു മാത്രം ഇത് പൊലീസ് വിശ്വസിക്കുകയാണ്.

ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച്‌ വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസമിവിടെ എത്തിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന് കഴിച്ചതുകൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. വീടിന് പുറത്തിറങ്ങാന്‍ പോലും യുവതി തയ്യാറായില്ല. പിടിക്കപ്പെടുമോ എന്ന ഭയമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.