video
play-sharp-fill

ഗിബ്ലി ഇൻറർനെറ്റിൽ തരംഗമാകുന്നു ; സ്വന്തം ചിത്രങ്ങള്‍ ആനിമേഷനുകളാക്കി ജനപ്രീതി നേടി ഗിബ്ലി-സ്‌റ്റൈല്‍ ; ഗിബ്ലി ഇമേജ് സുരക്ഷിതമാണോ? എന്തൊക്കെയാണ് അപകടസാധ്യതകള്‍ ? അറിഞ്ഞിരിക്കാം

ഗിബ്ലി ഇൻറർനെറ്റിൽ തരംഗമാകുന്നു ; സ്വന്തം ചിത്രങ്ങള്‍ ആനിമേഷനുകളാക്കി ജനപ്രീതി നേടി ഗിബ്ലി-സ്‌റ്റൈല്‍ ; ഗിബ്ലി ഇമേജ് സുരക്ഷിതമാണോ? എന്തൊക്കെയാണ് അപകടസാധ്യതകള്‍ ? അറിഞ്ഞിരിക്കാം

Spread the love

ന്യൂഡല്‍ഹി:ചാറ്റ്ജിപിടിയുടെ എഐ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലി ഇൻറർനെറ്റിൽ തരംഗമാകുകയാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ സ്വന്തം ചിത്രങ്ങള്‍ ഗിബ്ലി-സ്‌റ്റൈല്‍ ആനിമേഷനുകളാക്കി മാറ്റിക്കഴിഞ്ഞു. ജനപ്രീതി കൂടിയതോടെ മാര്‍ച്ച് 30 ന് വൈകുന്നേരം 4 മണിയോടെ ചാറ്റ്ജിപിടി സെര്‍വറുകളില്‍ തകരാറാകളുണ്ടാക്കിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഗിബ്ലി സ്‌റ്റൈലില്‍ എഐ ഇമേജുകള്‍ നിര്‍മിക്കുന്നത് സുരക്ഷിതമാണോ? ഗിബ്ലി ഇഫക്റ്റുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓപ്പണ്‍എഐയില്‍ നിന്നുള്ള ഈ എഐ ആര്‍ട്ട് ജനറേറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളെ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷയില്‍ ആശങ്കകള്‍ പങ്കുവെച്ച് നിരവധി വിദഗ്ധര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ ചാറ്റ്ജിപിടിയില്‍ എത്തുന്നുവെന്നും ഇത് എഐ മോഡലുകളെ കൂടുതല്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാമെന്നും സൂചിപ്പിക്കുന്നു. നിരവധി ഉപയോക്താക്കള്‍ അശ്രദ്ധമായി അവരുടെ സ്വകാര്യ ഫോട്ടോകള്‍ ഓപ്പണ്‍ എഐയുമായി പങ്കിടുന്നു. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗിബ്ലി ശൈലിയിലുള്ള ചിത്രങ്ങളുടെ അമിത ഉപയോഗം പകര്‍പ്പവകാശ ലംഘനമാകാനും സാധ്യതയുണ്ട്. ഗിബ്ലി ടൂളുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം ചിത്രങ്ങള്‍ നല്‍കുന്നതിനാല്‍ നിയമപരമായിട്ടുള്ള എന്ത് പ്രശ്നങ്ങള്‍ വന്നാലും അതൊരിക്കലും കമ്പനിയെ ബാധിക്കില്ല. നിയമപരമായ പരിമിതികള്‍ നേരിടാതെ ഈ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ സമ്മതമില്ലാതെ കമ്പനിക്ക് കഴിയുമെന്നും സാങ്കേതികവിദ്യയുടെ വിമര്‍ശകര്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്തൊക്കെയാണ് അപകടസാധ്യതകള്‍ ?

സ്വകാര്യതാ ലംഘനങ്ങള്‍: ഉപയോക്താക്കളുടെ ഫോട്ടോകള്‍ അവരുടെ അനുമതിയില്ലാതെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചേക്കാം.

ഐഡന്റിറ്റി: വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാം.

ഡാറ്റ സുരക്ഷ: ഉപയോക്തൃ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലെത്താം.

വ്യാജ പ്രൊഫൈലുകള്‍: വ്യാജ ഓണ്‍ലൈന്‍ ഐഡന്റിറ്റികള്‍ സൃഷ്ടിക്കാന്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാം

നിയമപരമായ പ്രശ്‌നങ്ങള്‍: അവരുടെ ഫോട്ടോകള്‍ അനുചിതമായി ഉപയോഗിച്ചാല്‍ ഉപയോക്താക്കള്‍ക്ക് നിയമപരമായ സങ്കീര്‍ണതകള്‍ നേരിടേണ്ടി വന്നേക്കാം.