
കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ പുതിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്.
നിലവിലെ ഭരണത്തില്‍ മാറ്റം വേണമെന്നുള്ള അദ്ദേഹത്തിന്റെ തുറന്ന പരാമർശമാണ് സംസ്ഥാനത്ത് വിവാദത്തിനും ചർച്ചകള്‍ക്കും വഴിവെച്ചിരിക്കുന്നത്.
ഒരേ മുന്നണി അധികാരത്തില്‍ തുടരുന്നത് ആശയപരമായ വ്യക്തത കുറയാൻ ഇടയാക്കിയേക്കാം. അധികാരത്തില്‍ തുടരാൻ പലപ്പോഴും തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതുപക്ഷത്തിന് പോലും ഭരണമാറ്റം ഗുണകരമാകുമെന്നും സച്ചിദാനന്ദനെപ്പോലുള്ള സാംസ്കാരിക നായകർ ഉയർത്തിയ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി. മതേതരത്വത്തിന് വളക്കൂറുള്ള മണ്ണായതിനാല്‍ ബിജെപി കേരളത്തില്‍ ഒരു അധികാരശക്തിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



