നടൻ നെയ്യ് രാവിലെ ഒരു സ്‌‌പൂൺ കഴിച്ചുനോക്കൂ; ആശുപത്രിയിലും ബ്യൂട്ടി പാർലറിലും പോവണ്ട

Spread the love

നാടന്‍ നെയ്യ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കപ്പെടുന്നു, കൂടാതെ വിഭവങ്ങള്‍ക്ക് സവിശേഷമായ രുചിയും സൗരഭ്യവും നൽകുന്നു. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ചെറുകുടലിന്‍റെ ആഗിരണശേഷി മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

ചര്‍മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്‍റിഓക്സിഡന്റുകളും നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലുള്ള വൈറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം, കാഴ്ചശക്തി, കാൻസർ പ്രതിരോധം, മലബന്ധ പ്രശ്നങ്ങൾ എന്നിവയ്ക്കും നെയ്യ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ചർമ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫാറ്റി ആസിഡുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചർമ്മം വരണ്ട് പോകുന്നതും തടയുന്നു.
രാവിലെ വെറും വയറ്റിൽ ഒരു സ്‌പൂൺ നെയ്യ് പതിവായി കഴിക്കുന്നത് മുടികൊഴിച്ചിൽ തടയുകയും മുടി തിളക്കമുള്ളതാകാൻ സഹായിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യ് ദിവസവും കഴിക്കുന്നത് സന്ധിവേദനയ്ക്ക് ഫലപ്രദമാണ്. നെയ്യിലെ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കുന്നു.

നെയ്യിലെ ആന്റി ഓക്‌സിഡന്റുകളും കൊഴുപ്പ് അലിയിക്കുന്ന വിറ്റാമിനുകളും ശൈത്യകാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.ഗ്യാസ്‌ട്രിക് ആസിഡ് പുറന്തള്ളുന്നതിനെ ഉത്തേജിപ്പിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തും. ശൈത്യകാലങ്ങളിൽ സാധാരണയായി ഉണ്ടാകുന്ന മലബന്ധം, വയറിലെ ഉരുണ്ടുകൂടൽ എന്നിവ തടയും.