ആരോഗ്യത്തിന് ഏറെ പ്രയോജനമുള്ള ഒരു കോംബോ; നല്ല ഉറക്കത്തിന് കുടിക്കൂ ഗീ മില്‍ക്ക്….!

Spread the love

കോട്ടയം: ഉറക്കം കുറയുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വ്യക്തമാക്കുന്ന പലപഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

video
play-sharp-fill

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, രക്തസമ്മർദം എന്നുതുടങ്ങി നിരവധി രോഗങ്ങളാണ് ഉറക്കക്കുറവുള്ളവരെ കാത്തിരിക്കുന്നത്. ഉറക്കം കുറയുന്നത് രോഗങ്ങളിലേക്ക് നയിക്കുമെന്ന് മാത്രമല്ല ആയുസ്സും കുറയ്ക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. അതിനാല്‍ ഉറക്കത്തെ സഹായിക്കുന്ന കാര്യങ്ങള്‍ പലരും ചെയ്യാറുണ്ട്. അതില്‍ അധികം കേക്കാത്ത ഒന്നാനാണ് ഗീ മില്‍ക്ക്. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാമെങ്കിലും ആരോഗ്യത്തിന് ഏറെ പ്രയോജനമുള്ള ഒരു കോംബോ ആണ് പാലും നെയ്യും. ഇവ രണ്ടിലും ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഉറക്കത്തിന് ബെസ്റ്റാ!

വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഗീ മില്‍ക്ക് ശാന്തമായ ഉറക്കത്തിന് ഫലപ്രദമാണ്. നെയ്യ് അസിഡിറ്റി അടക്കമുള്ള ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിക്കും. മാത്രമല്ല, പാലിനൊപ്പം നെയ് ചേര്‍ത്ത് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹനവ്യവസ്ഥ താളംതെറ്റിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി പ്രതിരോധശേഷി കൂട്ടാനും ഊര്‍ജ്ജം വീണ്ടെടുക്കാനും ഇത് നല്ലതാണ്. ആവശ്യത്തിന് കാല്‍സ്യവും ശരീരത്തിലെത്തുന്നതിനാല്‍ ഈ കോംബോ സന്ധി വേദന ലഘൂകരിച്ച്‌ എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിലെ ആന്റിവൈറല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തൊണ്ടവേദന, ചുമ, തുമ്മല്‍ പോലുള്ള ബുദ്ധിമുട്ടുകളും അകറ്റുാനും സഹായിക്കും.

ഗീ മില്‍ക്ക് തയ്യാറാക്കാം

ഒരു കപ്പ് പാല്‍ ചെറുതായി ചൂടാക്കുക.

അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ ശുദ്ധമായ നെയ്യ് ചേർക്കുക.

നന്നായി ഇളക്കി യോജിപ്പിക്കുക, ആവശ്യമെങ്കില്‍ മഞ്ഞള്‍പ്പൊടി കൂടി ചേർക്കാവുന്നതാണ്.

ഗീ മില്‍ക്ക് എപ്പോള്‍ കുടിക്കാം

ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടോടെ ഗീ മില്‍ക്ക് കുടിക്കാവുന്നതാണ്. ഇത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് ആയുർവേദത്തില്‍ പറയുന്നു.