
കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. പെരുമ്പാവൂര്‍ വാഴക്കുളം കീൻപടിയിൽ ബസ്സിൽ നിന്ന് ഇറങ്ങിയ ഒഡീഷക്കാരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 5 പേരുടെ പക്കൽ നിന്നും 70 കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്.
ബസിറങ്ങിയ അഞ്ചംഗ സംഘത്തിന്‍റെ ബാഗുകൾ വിശദമായി പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിലെ വലിയ പൊതികള്‍ കണ്ട് സംശയം തോന്നി പരിശോധിച്ചു. തുടർന്ന് കഞ്ചാവ് കണ്ടെത്തുകയും അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്ത് പരിശോധനക്കെത്തിയത്. തടിയിട്ട പറമ്പ് പൊലീസിന്റെയും പെരുമ്പാവൂർ എഎസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.