play-sharp-fill
ഗാന്ധിവധം പുനസൃഷ്ടിച്ച ഹിന്ദുമഹാ സഭ നേതാവ് അറസ്റ്റിൽ

ഗാന്ധിവധം പുനസൃഷ്ടിച്ച ഹിന്ദുമഹാ സഭ നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

അലിഗഡ്: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി വധം പുനസൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റിൽ. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിർത്ത് ആഘോഷിച്ച ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുൻ പാണ്ഡെ ആണ് അറസ്റ്റിലായത്.

സംഭവത്തിനു ശേഷം ഒളിവിൽപോയ പൂജയെ അലിഗഡിലെ താപാലിൽ നിന്നാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് അശോക് പാണ്ഡെയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. ഗാന്ധി വധം പുനസൃഷ്ടിച്ചതിൻറെ വീഡിയോ ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പോലീസ് അറ?സ്റ്റ് ചെയ്തിരുന്നു.