പെരുമ്പാവൂരിലെ കൊടും ക്രിമിനൽ: പകൽ മുഴുവൻ ഭിക്ഷാടനം; കിടപ്പ് കടത്തിണ്ണയിൽ; അസം സ്വദേശിയായ കൊടുംക്രിമിനൽ പെരുമ്പാവൂരിൽ യുവതിയെ കൊലപ്പെടുത്തിയത് അതി ക്രൂരമായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പെരുമ്പാവൂരിലെ കൊടും ക്രിമിനൽ അതിക്രൂരമായി പെൺകുട്ടിയെ കൊലപ്പെടുത്തിയത് ബലാത്സംഗം ചെയ്ത ശേഷമെന്ന് പൊലീസ്. കേസിലെ പ്രതി ഉമർ അലി സ്വന്തം നാടായ അസമിലെ ന്യൂഗാവ് ജില്ലയിൽ നിന്നും നാടുകടത്തിയ കൊടും ക്രിമിനലാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെ നാട്ടുകാർ കൈകാര്യം ചെയ്തപ്പോഴാണ് ഇയാൾ നാടുവിട്ട് കേരളത്തിലെത്തിയത്. കുറുപ്പംപടി സ്വദേശിനിയായ ദീപയെ പ്രതി തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്നതും ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെയും ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പെരുമ്പാവൂരിൽ കുറുപ്പംപടി തുരുത്തി സ്വദേശിനിയായ ദീപയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്രൂരമായി ബലാൽസംഗം ചെയ്ത ഇതരസംസ്ഥാനക്കാരനായ ഉമർ അലി ജന്മനാടായ അസമിലെ ന്യൂഗാവ് ജില്ലക്കാർ നാടുകടത്തിയ കൊടും ക്രിമിനലാണെന്ന് കണ്ടെത്തി. അന്വേഷണം അസമിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുളള ഞെട്ടിക്കുന്ന വിവരങ്ങൾ പ്രദേശവാസികളിൽ നിന്നും പൊലീസിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടിൽ സ്ത്രീകളെ ശല്യം ചെയ്യലും കൈയ്യേറ്റവും പതിവാക്കിയതോടെയാണ് ഇരുപത്തിയേഴുകാരനായ ഉമർ അലിക്കെതിരെ നാട്ടുകാർ സംഘടിതമായി തിരിഞ്ഞിരുന്നു. ഒടുവിൽ നിൽക്കകള്ളിയില്ലാതെ നാടുവിട്ട് കേരളത്തിലേക്ക് കടക്കുകയായിരുന്നു. കേരളത്തിലെത്തിയ ഉമർ അലി പകൽ മുഴുവൻ മുഷിഞ്ഞ വേഷത്തിൽ ഭിക്ഷാടനം നടത്തുകയും കിട്ടുന്ന പണത്തിന് രാത്രി കഞ്ചാവ് ലഹരിയിൽ കഴിയുകയായിരുന്നു പതിവ്. പകൽ ആളുകളോട് സൗമ്യമായാണ് ഉമർ അലി പെരുമാറിയിരുന്നതെന്നാണ് പെരുമ്പാവൂരിലെ പ്രദേശവാസികൾ പറയുന്നത്. പലർക്കും ഉമർ അലിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് പോലും വിശ്വസിക്കാനായിട്ടില്ല.

യുവതിയെ ക്രൂരമായി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യത്തിൽ ഇയാളുടെ പെരുമാറ്റം അമിത ലഹരി ഉപയോഗിച്ച ആളുകളോട് സമാനമാണെന്ന് പൊലീസ് പറയുന്നു. ഇയാൾ കൈക്കോട്ട് കൊണ്ട് യുവതിയെ നിരവധി തവണ തലയ്ക്കടിക്കുകയും മരിച്ചോയെന്ന് ഉറപ്പാക്കുന്നതും കാണാം. പിന്നീടാണ് ക്രൂരമായി മാനഭംഗത്തിനിരയാക്കുന്നത്. തുടർന്നും കൈക്കോട്ട് ഉപയോഗിച്ച് കഴുത്തിൽ ക്രൂരമായി മർദ്ദിക്കുന്നുണ്ട്.

മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാൻ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുമായി സംസാരിക്കുന്നത് മുതൽ കൊലപ്പെടുത്തുന്നത് വരെയുള്ള സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്ത്രത്തിൽ നിന്ന് യുവതിയുടെ ചോരയും സ്ഥലത്ത് നിന്ന് പ്രതിയുടെ വിവരലടയാളവും കണ്ടെടുത്തിട്ടുണ്ട്.