മിഡാസ് ഗ്രൂപ്പ് സ്ഥാപകൻ ജോര്‍ജ് വര്‍ഗീസ് അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യയിലെ ടയര്‍ വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന മലയാളി; സംസ്കാരം ശനിയാഴ്ച കോട്ടയം ജറുസലേം മാർതോമ പള്ളിയില്‍

Spread the love

കോട്ടയം: മിഡാസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറും ആയ കഞ്ഞികുഴിയില്‍ പനംപുന്ന വീട്ടില്‍ ജോർജ് വർഗീസ് നിര്യാതനായി.

പരേതന്റെ സംസ്കാര ചടങ്ങുകള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം ജറുസലേം മാർതോമ പള്ളിയില്‍ നടക്കും. ഭൗതീക ശരീരം രാവിലെ 9 മണിക്ക് കഞ്ഞികുഴിയില്‍ കല്ലുകുന്ന് വീട്ടില്‍ എത്തിക്കും.

വീട്ടിലെ ശുശ്രുഷ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കും തുടർന്ന് നാലു മണിക്ക് പള്ളിയിലെ ശുശ്രുഷയും നടത്തപ്പെടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ റബ്ബേഴ്‌സിന്റെ സ്ഥാപകനും മിഡാസ് ടയർ റീട്രെഡിംഗ് മെറ്റീരിയലുകളുടെ ഐക്കണിക് ബ്രാൻഡിന് പിന്നിലെ ചാലകശക്തിയും ജോർജ്ജ് വർഗീസാണ്. 1969-ല്‍ ജനറല്‍ റബ്ബേഴ്‌സ് സ്ഥാപിച്ച വർഗീസ്, റീട്രെഡിംഗ് മെറ്റീരിയലുകളില്‍ ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന പേരായി മിഡാസിനെ വളർത്തി.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, കമ്പനി ഒരു ആഗോള ബ്രാൻഡായി വളർന്നു. പ്രതിവർഷം 24,000 ടണ്ണിലധികം ട്രെഡ് റബ്ബർ, പ്രീക്യൂർഡ് ട്രെഡ് റബ്ബർ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു കമ്പനിയാണിത്.

തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മിഡാസ് സേവനം നല്‍കുന്നു.