പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ആക്ഷേപം; മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ പോലീസ് അന്വേഷണം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎല്‍എ ജോര്‍ജ്ജ് എം തോമസിനെതിരെ പോലീസ് അന്വേഷണം.

കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കി, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഈ വിഷയങ്ങളെക്കുറിച്ച്‌ പോലീസ് അന്വേഷണം ആവശ്യപ്പെട്ടാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ ഡിജിപിക്ക് പരാതി നല്‍കിയത്.

പരാതിയില്‍ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി നാളെ വടകര റൂറല്‍ എസ്പി ഓഫീസിലെത്തി മൊഴി നല്‍കാനാവശ്യെപ്പെട്ട് ബാലകൃഷ്ണന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജോര്‍ജ് എം തോമസിനെതിരെ അച്ചടക്കനടപടി എടുത്തെങ്കിലും പരാതി പോലീസിന് കൈമാറാനോ എടുത്ത നടപടി പരസ്യപ്പെടുത്താനോ സിപിഎം തയ്യാറായിട്ടില്ല