play-sharp-fill
നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരം ; അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവ് ; കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറി ; പടക്കം പൊട്ടിച്ചു ലഡുവിതരണം ചെയ്തും കോട്ടയം കാണക്കാരിയിലെ വീട്ടിൽ ആഘോഷം ; എല്ലാവർക്കും നന്ദിയെന്ന് ജോർജ് കുര്യൻ്റെ ഭാര്യ ഒ ടി അന്നമ്മ

നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരം ; അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവ് ; കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറി ; പടക്കം പൊട്ടിച്ചു ലഡുവിതരണം ചെയ്തും കോട്ടയം കാണക്കാരിയിലെ വീട്ടിൽ ആഘോഷം ; എല്ലാവർക്കും നന്ദിയെന്ന് ജോർജ് കുര്യൻ്റെ ഭാര്യ ഒ ടി അന്നമ്മ

സ്വന്തം ലേഖകൻ

അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അൽഫോൺസ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരിൽ കേരളത്തിലെ ക്രൈസ്തവ വിഭാ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ.

1980-ൽ ബിജെപി സ്ഥാപിക്കപ്പെട്ടതു മുതൽ പ്രസ്ഥാനത്തിൽ ജോർജ്ജ് കുര്യനുണ്ട്. കോട്ടയത്തെ ചെറിയ ഗ്രാമമായ കാണക്കാരിയിൽ നിന്ന് അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോർജ്ജ് കുര്യൻ ദേശീയതയുടെ ആദർശങ്ങളിലെത്തിയത് ഏറ്റുമാനൂർ രാധാകൃഷ്ണൻ എന്ന പരിണിത പ്രജ്ഞനായ ആദ്യകാല ജനസംഘ പ്രവർത്തകന്റെ സമ്പർക്കത്തിലാണ്. വിദ്യാർത്ഥി പ്രസ്ഥാനമായിരുന്നു വഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലെ പ്രവർത്തനശേഷം യുവമോർച്ചയിൽ. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരികൾ യുവജനപ്രസ്ഥാനം നയിച്ചപ്പോൾ സംസ്ഥാന നേതൃത്വത്തിലെത്തിയിരുന്നു കുര്യൻ.

സംശയങ്ങൾ തുറന്നു ചോദിച്ച് , മനനവും ചിന്തനവും വിചിന്തനവും നടത്തി ദേശീയതയുടെ ആദർശം – ആശയം മനസ്സിലാക്കി ബിജെപിയിൽ പ്രവർത്തിച്ചു. അക്ഷരാർത്ഥത്തിൽ അതിനെ സ്വാംശീകരിച്ചു. പ്രൊഫ. ഒ.എം. മാത്യു, പ്രൊഫ. ടോണി മാത്യു, ഡോ.റേച്ചൽ മത്തായി, ഡോ.സേവ്യർ പോൾ, റഹ് മാൻ തുടങ്ങിയവരിൽ യുവനേതാവായിരുന്നു കുര്യൻ. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ വൈസ് പ്രസിഡൻ്റ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ്, ബിജെപി ദേശീയ സമിതിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

തന്റെ സമർപ്പിതമായ പ്രവർത്തന പാരമ്പര്യത്തിന്റെ മികവിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവും ഉപാധ്യക്ഷനുമായി കുര്യൻ. അക്കാലത്ത് ന്യൂനപക്ഷ പദവി, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന് നൽകിയ പഠന- അന്വേഷണ റിപ്പോർട്ടുകൾ കുര്യന് ദേശീയ ഭരണ-രാഷ്‌ട്രീയ തലത്തിൽ ശ്രദ്ധ നേടാൻ സഹായിച്ചു. ഓ.രാജഗോപാൽ കേന്ദ്ര മന്ത്രിയായപ്പോൾ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (OSD) ആയിരുന്നു. ഭരണനിർവഹണത്തിൽ രാജഗോപാലിന്റെ വലം കൈ ആയിരുന്നു. അങ്ങിനെ അധികാര രാഷ്‌ട്രീയവുമായി അടുത്തു.

ഒരേ സമയം ബിജെപിയിൽ പ്രവർത്തിക്കുകയും മതപരമായ വിശ്വാസ സ്വാതന്ത്ര്യങ്ങൾ അനുഭവിക്കാൻ അത് തടസമല്ലെന്ന് പ്രവർത്തനത്തിലും ജീവിതത്തിലും തെളിയിക്കുകയും ചെയ്യുന്നുണ്ട് ജോർജ് കുര്യൻ. ഇത് സഭാ നേതൃത്വങ്ങളെ ധരിപ്പിക്കാനും അവർക്ക് RSS, BJP സംഘടനകളെ അകന്നു നിന്നു കാണുമ്പോഴുള്ള തെറ്റിദ്ധാരണകൾ അകറ്റാനും ജോർജ് കുര്യനായി. ഒരേ സമയം ക്രിസ്തീയ വിശ്വാസപ്രമാണങ്ങളുടെ കടുത്ത വിമർശകനായിരുന്ന ജോസഫ് പുലിക്കുന്നേലുമായും (ഓശാന) ഹൈന്ദവ സംസ്കാര വിശ്വാസിയായ പ്രൊഫ. ഒ.എം. മാത്യുവുമായും വിവിധ സഭാ ബിഷപ്പുമാരുമായും സൗഹാർദ്ദപ്പാലം നിലനിർത്തിയ ബിജെപി നേതാവാണ് ജോർജ് കുര്യൻ.

63 കാരനായ അദ്ദേഹം കേരളത്തിലെ ടെലിവിഷൻ സംവാദങ്ങളിൽ പരിചിതമായ മുഖമാണ്, കൂടാതെ ഹിന്ദി പരിചിതമായതിനാൽ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പലപ്പോഴും വിവർത്തനം ചെയ്യാറുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ പുതുപ്പള്ളിയിൽ നിന്ന് മത്സരിച്ചിരുന്നു. പല കാലയളവിലും ബി.ജെ.പി. സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

പാർട്ടി വക്താവ്, പാർട്ടി പരിശീലകൻ, പ്രഭാഷകൻ, പരിഭാഷകൻ. എന്നിങ്ങിനെ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച ജോർജ്ജ് കുര്യൻ മികച്ച ഒരു സംഘാടകനും കൂടിയാണ്. ഭാര്യ അന്നക്കുട്ടി, എന്ന അന്നമ്മ ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച നഴ്‌സിംഗ് ഓഫീസറാണ്.