
ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്ത്; 14 ടിപ്പർ ലോറികൾ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പോലീസ് കസ്റ്റഡിയിൽ എടുത്തു. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് പോലീസും ജിയോളജി വകുപ്പും സംയുക്തമായി ഇടുക്കി ജില്ലയിൽ വ്യാപകമായി പരിശോധന നടത്തിയത്.
തൊടുപുഴയിൽ മാത്രം 14 ടോറസ് ലോറികളാണ് പിടികൂടിയത്. കൂടാതെ മതിയായ രേഖകളോ പാസ്സോ ഉണ്ടായിരുന്നില്ല എന്നും കണ്ടെത്തി. വരും ദിവസങ്ങളിൽ ജില്ലയിൽ വ്യാപക പരിശോധന ഉണ്ടാകുമെന്ന് ജിയോളജി വകുപ്പും പോലീസും വ്യക്തമാക്കി.
Third Eye News Live
0