video
play-sharp-fill

കോഴിക്കോട് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത് ലണ്ടനിൽ നിന്നെത്തിയ യുവാവിനും രണ്ടര വയസുകാരിക്കും ; ഇരുവരും വിദേശത്ത് നിന്നും എത്തിയത് രണ്ടാഴ്ച മുൻപ് : വിപുലമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത് ലണ്ടനിൽ നിന്നെത്തിയ യുവാവിനും രണ്ടര വയസുകാരിക്കും ; ഇരുവരും വിദേശത്ത് നിന്നും എത്തിയത് രണ്ടാഴ്ച മുൻപ് : വിപുലമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഇന്നലെ ആറ് പേർക്കാണ് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെ ആറു പേർക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ കോഴിക്കോട് ജില്ലയിൽ അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത് ലണ്ടനിൽ നിന്നും നാട്ടിലെത്തിയ അച്ഛനും മകൾക്കുമാണ്.

36കാരനായ യുവാവിനും രണ്ടര വയസുള്ള മകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിതാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൾ വീട്ടിലുമാണ്. രണ്ടാഴ്ച മുൻപാണ് ഇരുവരും ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ തുടങ്ങി.ഇവർക്ക് കാര്യമായ രോഗ ലക്ഷണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പി.സി.ആർ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഇവരുടെ സ്രവം പുനെ വൈറോളജി ലാബിലേക്ക് കൂടുതൽ പരിശോധനകൾക്കായി അയക്കുകയായിരുന്നു.

ഇവിടെ നടത്തിയ പരിശോധനയിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്. അതിതീവ്ര വൈറസിന്റെ മാർഗ നിർദേശങ്ങൾ വന്നതിന് ശേഷമാണ് ഇവരെത്തിയത്. അതുകൊണ്ട് വന്നയുടൻ തന്നെ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപുലമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്നതും ആശ്വാസം പകരുന്ന വാർത്തയാണ്.