കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ മ്യൂസിക് തെറാപ്പി; വേദനയും വിഷമങ്ങളും മറക്കാനുള്ള മരുന്നായി ബിനു ഡോക്ടറുടെ മ്യൂസിക് ട്രീറ്റ്മെന്റ്.

Spread the love

 

കാഞ്ഞിരപ്പള്ളി: സംഗീതം പലര്‍ക്കും പലതാണ്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ സംഗീതം വേദനയും വിഷമങ്ങളും മറക്കാനുള്ള മരുന്നാണ്. ആശുപത്രിയിലെ സര്‍ജറി വിഭാഗത്തിലെ ബിനു കെ. ജോണ്‍ എന്ന ഡോക്ടറാണ് സംഗീതമരുന്ന് നല്‍കി രോഗികള്‍ക്ക് ആശ്വാസം പകരുന്നത്.

 

 

 

മുൻപെങ്ങോ സര്‍ജറി വാര്‍ഡില്‍ വേദനകൊണ്ടു പുളഞ്ഞ ഒരു രോഗി ഒപ്പം വാര്‍ഡിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ മൊബൈലിലെ പാട്ടു കേട്ട് പെട്ടന്നു ശാന്തനായതാണ് സംഗീതം മരുന്നാക്കാൻ ഡോക്‌ടറെ പ്രേരിപ്പിച്ചത്. ഇന്ന് ആശുപത്രിയിലെ സര്‍ജറി വാര്‍ഡില്‍ സംഗീതം പലര്‍ക്കും വേദനകള്‍ മറക്കാൻ കഴിയുന്ന പെയിൻ കില്ലറാണ്.

 

 

 

 

അവര്‍ ഒന്നുചേര്‍ന്നു പാട്ടു കേള്‍ക്കുക മാത്രമല്ല പാട്ടുപാടിയും പരസ്പരം ആശ്വാസമാകുകയാണ്. സംഗീതം എന്ന മരുന്ന നല്‍കിയ ശേഷം മാറിനില്‍ക്കുന്നയാളല്ല ഡോക്ടര്‍ ബിനു. അദ്ദേഹം രോഗികളുടെ വേദനയില്‍ ഒപ്പം പാടി ആശ്വാസം പകരാറുണ്ട്. ഡോക്‌ടറുടെ ഈ മ്യൂസിക് തെറാപ്പി ഇനിയും ആശുപത്രിയില്‍ വന്നുപോകുന്നവര്‍ക്ക് ആശ്വാസമാകട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ഓരോ രോഗികളും വേദനകളുടെ പടിയിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group