
ജനറല്‍ ആശുപത്രിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് : മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം : ജനറല്‍ ആശുപത്രില്‍ നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ജനുവരി ആറിന് ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ആധുനിക സൗകര്യങ്ങളുളള ബ്ലഡ് ബാങ്ക്, ലാബ്, സ്റ്റോര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.74 കോടി രൂപ ചെലവിട്ടാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും അനുബന്ധ സൗകര്യവും സജ്ജമാക്കിയത്.
ഉച്ചയ്ക്ക് 12 ന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗം ഉമ്മന്‍ചാണ്ടി എം.എല്‍. എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടന്‍, അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍ മനോജ്, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Third Eye News Live
0
Tags :