ഏഴാം ക്ലാസുള്ളവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ജോലിയവസരം; നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 19ന്; കൂടുതലറിയാം

ഏഴാം ക്ലാസുള്ളവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ജോലിയവസരം; നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 19ന്; കൂടുതലറിയാം

സ്വന്തം ലേഖകൻ  

1.ക്ലീനിങ് സ്റ്റാഫ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ താല്‍ക്കാലിക ജോലി നേടാം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഏഴാം ക്ലാസ് പാസായിട്ടുള്ള  വനിത ഉദ്യേഗാര്‍ഥികള്‍ക്കാണ് അവസരം. ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തും. സമീപ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രസ്തുത ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍പര്യമുള്ളവര്‍ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. സംശയ നിവാരണത്തിന്: 0484 2386000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

2. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

തിരുവനന്തപുരത്തുള്ള കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ താത്കാലിക തസ്തികയിലേക്ക് ദിവസ വേതനം 755 രൂപ നിരിക്കില്‍ ജോലി നോക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.

ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റര്‍, എം.എസ്. എക്‌സല്‍/ ലിബ്രെ ഓഫീസ് കാല്‍ക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

താത്പര്യമുള്ളവര്‍ അപേക്ഷ ഓണ്‍ലൈനായി കോളജ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ 12നകം സമര്‍പ്പിക്കുക. പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം. 39754844619, ഐ.എഫ്.എസ്.സി: ടആകച007026) അടച്ച ശേഷം പണമടച്ച വിവരങ്ങള്‍ കൂടി അപേക്ഷയില്‍ നല്‍കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.

3. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഓട്ടോ മൊബൈല്‍ തസ്തികയില്‍ ഒഴിവുള്ള പോസ്റ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്.

ജൂലൈ 10ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷ ഓട്ടോമൊബൈല്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രവൃത്തി പരിചയം അഭികാമ്യം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളുമായി ഷൊര്‍ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ച്ചയ്ക്ക് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. സംശയങ്ങള്‍ക്ക്: 0466 2222197.