
ജനറൽ ആശുപത്രിയിൽ വീഴ്ചകൾ കണ്ടെത്തിയ ശേഷവും സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം ; സ്വാഭാവികമായ സ്ഥാനക്കയറ്റമെന്നാണ് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ വീഴ്ചകൾ കണ്ടെത്തിയ ശേഷവും സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം.ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തന രഹിതമായ വിഷയത്തിൽ സൂപ്രണ്ട് ഡോ. കെ.കെ രാജാറാമിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഇതിനോടകം കണ്ടെത്തിയിരുന്നു .പിന്നാലെയാണ് ഇദ്ദേഹത്തെ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചത്. ഈ മാസം 30 ന് അദ്ദേഹം കോഴിക്കോട് ഡിഎംഒയായി ചുമതലയേൽക്കും.
ആരോഗ്യ വകുപ്പ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ അന്വേഷണത്തിലാണ് വീഴ്ച്ച നടന്നതായി കണ്ടെത്തിയത്.എന്നാൽ ,ഇത് സ്വാഭാവികമായ സ്ഥാനക്കയറ്റമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ തുടരുന്ന ഇദ്ദേഹം ഉടൻ റിലീവ് ചെയ്യും. ഇനിയും കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് നന്നാക്കിയിട്ടില്ല. ഇനിയും 20 ദിവസമെങ്കിലും ലിഫ്റ്റ് നന്നാക്കാൻ സമയമെടുക്കുമെന്നാണ് വിവരം. രോഗികളെ ഇപ്പോഴും ചുമന്നാണ് താഴെയിറക്കുന്നുണ്ട്. ലിഫ്റ്റ് നന്നാക്കാനുള്ള സാധനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് സാധനങ്ങൾ ഇവിടെയെത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.