
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നതായി വ്യാപക പരാതി; ഓര്‍ത്തോ, ഇ.എന്‍.ടി, സ്‌കിന്‍, സര്‍ജറി, കുട്ടികളുടെ വിഭാഗം, മനോരോഗ വിഭാഗം ഒ.പികൾ മുന്നറിപ്പില്ലാതെ പ്രവർത്തിക്കാത്തതിനാൽ ദുരിതത്തിലായി നൂറുകണക്കിന് രോഗികൾ; ശനിയാഴ്ച ഒ.പി അവധിയായതോടെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലും രോഗികള്‍ക്ക് ചികിത്സ ലഭിച്ചില്ല; സ്വകാര്യ ആശുപത്രിയെ ആശ്രയിച്ച് രോഗികൾ
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുന്നതായി വ്യാപക പരാതി. ശനിയാഴ്ച വിവിധവിഭാഗങ്ങളിലെ ഒ. പി പ്രവർത്തിക്കാത്തതിനാൽ ചങ്ങനാശ്ശേരി, കുട്ടനാട് താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് രോഗികര്‍ വലഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവധിയായതിനാല്‍ ശനിയാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടത്.
ഓര്‍ത്തോ, ഇ.എന്‍.ടി, സ്‌കിന്‍, സര്‍ജറി, കുട്ടികളുടെ വിഭാഗം, മനോരോഗ വിഭാഗം ഒ.പികളാണ് പ്രവര്‍ത്തിക്കാതിരുന്നത്. മുന്നറിയിപ്പ് ഇല്ലാതിരുന്നതിനാല്‍ ചികിത്സ തേടിയെത്തിയ രോഗികള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. ജനറല്‍ ഒ.പിയും മെഡിസിന്‍ വിഭാഗവും ദന്തവിഭാഗവും മാത്രമാണ് ശനിയാഴ്ച പ്രവര്‍ത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ദിവസങ്ങളിലും ജനറല്‍ ഒ.പി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ചയും ഒ.പി അവധിയായതോടെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലും രോഗികള്‍ക്ക് ചികിത്സ ലഭിച്ചില്ല. പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു.
രാത്രി ചികിത്സ തേടിയെത്തിയ കുട്ടികള്‍ക്ക് മരുന്ന് ലഭിക്കാതെ വന്നതോടെ രക്ഷിതാവ് ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ കൂട്ടഅവധി. ഓര്‍ത്തോ -രണ്ട്, ഇ.എന്‍.ടി, -രണ്ട്, സ്‌കിന്‍ -ഒന്ന്, സര്‍ജറി -മൂന്ന്, പീഡിയാട്രീഷന്‍ -2 മനോരോഗം- ഒന്ന് എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഡോക്ടര്‍മാരുടെ എണ്ണം.